• 21 Sep 2018
  • 04: 23 PM
Latest News arrow

കുട്ടനാട് വായ്പ തട്ടിപ്പ്; ഫാ. പീലിയാനിക്കലിനെ നീക്കി..

കുട്ടനാട് വായ്പാ തട്ടിപ്പില്‍ ചങ്ങനാശ്ശേരി അതിരൂപത അന്വേഷണം തുടങ്ങി.  ആരോപണ വിധേയന്‍ കുട്ടനാട് വികസന സമിതി എക്‌സി .ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ആരോപണ വിധേയന്‍ ഫാ. തോമസ് പീലിയാനിക്കലിനെ നീക്കി.  ഫാ. ജോസഫ് കൊച്ചു തറയ്ക്ക് ചുമതല നല്‍കി.
 അന്വേഷണത്തിന് ആറംഗ സംഘത്തെ  ചുമതല എല്‍പ്പിച്ചു. അന്വേഷണത്തിന് ശേഷം കുറ്റം തെളിഞ്ഞാല്‍ ഫാ. തോമസിനെതിരെ കൂടുതല്‍ നടപടിയുണ്ടാവുമെന്നാണ് അതിരൂപതയില്‍നിന്നും ലഭിക്കുന്ന സൂചന.
 ഫാ. തോമസിനെതിരെ കൂടുതല്‍ കേസുകള്‍ ഉണ്ടായേക്കാം.  ഇപ്പോള്‍  ആറു കേസുകളിലാണ് അറസ്റ്റ്.  ഇതില്‍ രണ്ട് കേസുകളില്‍ ജാമ്യം ലഭിച്ചിട്ടുണ്ട്. ബാക്കി കേസുകളിലും ജാമ്യം കിട്ടാന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഫാ. തോമസ്.