• 21 Jul 2018
  • 03: 11 PM
Latest News arrow

ഗവാസ്‌കറിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു..

എ.ഡി.ജി.പി സുധേഷ് കുമാറിന്റെ മകളുടെ മര്‍ദ്ദനമേറ്റ പൊലീസുകാരന്‍ നെടുമങ്ങാട് ആര്യനാട് സ്വദേശി ഗവാസ്‌കറിനെ ജൂണ്‍ നാല് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി. തനിക്കെതിരായത് വ്യാജപരാതിയാണെന്നും കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് ഗവാസ്‌കര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചു കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. കേസ് ഡയറി ഹാജരാക്കാനും പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി.
ഗവാസ്‌കര്‍ തന്റെ കൈകളില്‍ കയറിപ്പിടിച്ചെന്നാണ് എ.ഡി.ജി.പിയുടെ മകള്‍  പരാതി നല്‍കിയത്. നിലവില്‍ ഗവാസ്‌കറിന്റേയും മകളുടേയും പരാതി െ്രെകംബ്രാഞ്ച് അന്വേഷിച്ചു വരികയാണ്. നേരത്തെ  ഗവാസ്‌കറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയല്‍ എന്നീ കുറ്റങ്ങളാണ് ഗവാസ്‌കറിനെതിരെ ചുമത്തിയിരിക്കുന്നത്. 

കനകക്കുന്നില്‍ പ്രഭാത നടത്തം കഴിഞ്ഞെത്തിയ എ.ഡി.ജി.പിയുടെ മകള്‍  പാര്‍ക്കിലെ പൊതുപാര്‍ക്കിംഗ് സ്ഥലത്തു വച്ച് മര്‍ദ്ദിച്ചെന്നും തലയ്ക്ക് പിന്നിലിടിച്ച് കൊല്ലാന്‍ ശ്രമിച്ചെന്നുമാണ് ഗവാസ്‌കര്‍ മ്യൂസിയം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. തുടര്‍ച്ചയായുള്ള ചീത്തവിളിയെ എതിര്‍ത്തതാണ് മര്‍ദ്ദനത്തിനു കാരണമെന്നാണ് ഗവാസ്‌കറിന്റെ പരാതിയിലുള്ളത്. മര്‍ദ്ദനത്തില്‍ ഗവാസ്‌കറിന്റെ നട്ടെല്ലിന്റെ കശേരുക്കള്‍ക്കു പരുക്കേറ്റിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് ഗവാസ്‌കറിപ്പോള്‍.