• 21 Jul 2018
  • 03: 08 PM
Latest News arrow

കൊച്ചി മെട്രോയില്‍ ഇന്ന് സൗജന്യ യാത്ര

കൊച്ചി: ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഇന്ന് കൊച്ചി മെട്രോയില്‍ എല്ലാവര്‍ക്കും സൗജന്യയാത്ര. വാണിജ്യാടിസ്ഥാനത്തില്‍ മെട്രോ ഓടിത്തുടങ്ങിയതിന്റെ ആഘോഷമായാണ് ഫ്രീ റൈഡ് ഡേ എന്നപേരില്‍ സൗജന്യയാത്ര ഒരുക്കുന്നത്. പുലര്‍ച്ചെ ആറിന് സര്‍വീസ് ആരംഭിക്കുന്നതു മുതല്‍ രാത്രി 10 ന് അവസാനിക്കുന്നതുവരെ എത്രതവണ വേണമെങ്കിലും യാത്ര ചെയ്യാം. മെട്രോയില്‍ ഇതുവരെ യാത്ര ചെയ്യാത്തവര്‍ക്ക് അവസരമൊരുക്കാന്‍ കൂടിയാണ് സൗജന്യയാത്ര. യാത്രാ ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചും ജാലവിദ്യ ഒരുക്കിയും ഒക്കെയാണ് ഒരാഴ്ച നീളുന്ന ആഘോഷം കൊച്ചി മെട്രോ റെയില്‍ കോര്‍പറേഷന്‍ ഒരുക്കിയിരിക്കുന്നത്.