• 20 Mar 2019
  • 09: 35 AM
Latest News arrow

ടീസറിലും ഭയപ്പെടുത്തുന്ന ദൃശ്യങ്ങളുമായി... ദ് നണ്‍...

പ്രേക്ഷകരെ ഭയത്തിന്റെ നിഴലില്‍ നിര്‍ത്തിച്ച ചിത്രം കണ്‍ജറിംഗ് 2 വിലെ കന്യാസ്ത്രീ വീണ്ടും പുനര്‍ജനിക്കുന്നു. ദ് നണ്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ദയവ് ചെയ്ത് കണ്ണടക്കാതെ ടീസര്‍ മുഴുവന്‍ കാണണമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 
കണ്‍ജറിങിനും അന്നാബലെയ്ക്കും മുമ്പ് നടക്കുന്ന കഥയാണ് ഈ സിനിമയുടേത്. കന്യാസ്ത്രീയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷിക്കാന്‍ വൈദികന്‍, കന്യാസ്ത്രി, ഒരു സഹായി അങ്ങനെ മൂന്നുപേരെ വത്തിക്കാന്‍ നിയോഗിക്കുന്നു. അങ്ങനെ അവര്‍ റൊമാനിയയില്‍ എത്തുന്നതും പിന്നീടുള്ള ഭീകരസംഭവങ്ങളുമാണ് പ്രമേയം.
ഹോളിവുഡ് നടിയും തിരക്കഥാകൃത്തുമായ ബോണി ആരോണ്‍സ് ആണ് പ്രേതമായി വേഷമിടുന്നത് കണ്‍ജറിങ് 2വിലും ഇവര്‍ തന്നെയായിരുന്നു. ടൈസ ഫര്‍മിഗ, ഡെമിയന്‍ ബിചിര്‍, ഇന്‍ഗ്രിഡ് ബിസു എന്നിവരാണ് മറ്റുതാരങ്ങള്‍.കോറിന്‍ ഹാര്‍ഡിയാണ് സംവിധാനം.