• 11 Dec 2018
  • 06: 53 AM
Latest News arrow

ഹിന്ദു സര്‍വീസ് എക്‌സിക്യൂട്ടീവിനെ വേണമെന്ന് എയര്‍ടെല്‍: സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം

ന്യൂഡല്‍ഹി:  ഹിന്ദു സര്‍വ്വീസ് എക്‌സിക്യുട്ടീവ് വേണമെന്ന ഉപഭോക്താവിന്റെ ആവശ്യം അംഗീകരിക്കുന്ന തരത്തില്‍ പെരുമാറിയ ഭാരതി എയര്‍ടലിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇനി എയര്‍ടെല്ലില്‍ തുടരില്ലെന്നു പറഞ്ഞുകൊണ്ടാണ് ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഉമര്‍ അബ്ദുള്ള അടക്കമുള്ളവര്‍ സോഷ്യല്‍ മീഡിയകളിലൂടെ രംഗത്തുവന്നിരിക്കുന്നത്. പൂജ സിങ്ങ  എന്ന ഉപഭോക്താവിന്റെ പരാതിയോട് എയര്‍ടെല്‍ പോസിറ്റീവായി പ്രതികരിച്ചതാണ് സോഷ്യല്‍ മീഡിയയെ പ്രകോപിപ്പിച്ചത്. ഉപഭോക്താക്കളുടെ പരാതി കൈകാര്യം ചെയ്യാന്‍ ഹിന്ദു ജീവനക്കാര്‍ മതിയെന്ന ആവശ്യമായിരുന്നു പൂജ സിങ് ട്വിറ്ററിലൂടെ ഉയര്‍ത്തിയത്.

' പ്രിയ സുഹൈബ്, നിങ്ങള്‍ മുസ്‌ലീമായതിനാല്‍ എനിക്ക് നിങ്ങളുടെ ജോലിയില്‍ വിശ്വാസമില്ല. കാരണം കസ്റ്റമര്‍ സര്‍വ്വീസിന് ഖുര്‍ആനില്‍ വ്യത്യസ്തമായൊരു വേര്‍ഷനാണുള്ളത്. അതിനാല്‍ എന്റെ പരാതികള്‍ക്കായി ഹിന്ദു പ്രതിനിധിയെ ചുമതലപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്നു. നന്ദി.' എന്നായിരുന്നു പൂജ സിങ്ങിന്റെ ട്വീറ്റ്.