• 11 Dec 2018
  • 06: 59 AM
Latest News arrow

തീവണ്ടിയുടെ ടീസര്‍ പുറത്തിറങ്ങി

യുവതാരം ടൊവീനോ തോമസ് നായകനാകുന്ന തീവണ്ടി എന്ന ചിത്രത്തിന്റെ ഫാദേഴ്‌സ് ഡേ ടീസര്‍ പുറത്തിറങ്ങി. പുകവലി കാരണം നാട്ടില്‍ തീവണ്ടിയെന്ന് വിളിപ്പേരുള്ള കഥാപാത്രമായാണ് ടൊവിനോ ചിത്രത്തില്‍ അഭിനയിക്കുന്നത്. ഫെലിനി ടി.പി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. സംയുക്ത മേനോനാണ് നായിക.