• 21 Sep 2018
  • 10: 42 AM
Latest News arrow

കുഞ്ഞാലി മരക്കാരില്‍ പ്രഭുവും..

കോഴിക്കോട്: മോഹന്‍ലാല്‍ നായകനായെത്തുന്ന മലയാളത്തിലെ ഏറ്റവും വലിയ ചിത്രം മരയ്ക്കാറില്‍ തമിഴ് നടന്‍ പ്രഭുവും. കാലാപാനിക്ക് ശേഷം മോഹന്‍ലാലും പ്രഭുവും ഒന്നിക്കുന്ന ചിത്രമാണ് കുഞ്ഞാലി മരയ്ക്കാര്‍.

കാലാപാനിയുടെ സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നെയാണ് 'മരയ്ക്കാര്‍, അറബിക്കടലിന്റെ സിംഹം' ഒരുക്കുന്നതെന്നതും ശ്രദ്ധേയമാണ്. വന്‍ ബജറ്റിലൊരുക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ നേരത്തെ പുറത്ത് വിട്ടിരുന്നു.
ചിത്രത്തില്‍ നാല് മരയ്ക്കാറുണ്ട്. നാലാമനായാണ് മോഹന്‍ലാലെത്തുന്നത്. ആദ്യ മരയ്ക്കാറായ കുട്ട്യാലി മരയ്ക്കാറായി മധു വേഷമിടും. നാലാമത്തെ മരയ്ക്കാറുടെ കഥയാണ് ചിത്രം പ്രധാനമായും പറയുന്നത്. അതിനിടെ രണ്ടാം മരയ്ക്കാറും മൂന്നാം മരയ്ക്കാറുമായി അഭിനയിക്കാന്‍ അമിതാബ് ബച്ചനെയും കമല്‍ ഹാസനെയും അണിയറ പ്രവര്‍ത്തകര്‍ സമീപിച്ചെന്ന് അഭ്യൂഹങ്ങളുണ്ട്.