• 11 Dec 2018
  • 06: 54 AM
Latest News arrow

അസഹിഷ്ണുതയേക്കുറിച്ച് സ്മൃതി ഇറാനിയോട് എം.കെ. സാനു

കൊച്ചി:  കൊച്ചിയിലെ വീട്ടിലെത്തിയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി പ്രസിദ്ധ എഴുത്തുകാരനും വിമര്‍ശകനുമായ പ്രൊഫ. എം.കെ.സാനുവിനെ സന്ദര്‍ശിച്ചത്.ബിജെപി സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ രാജ്യത്തെ പ്രമുഖരിലേക്ക് നേരിട്ട് എത്തിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സന്ദര്‍ശനം. ഭരണനേട്ടങ്ങളും വികസനപ്രവര്‍ത്തനങ്ങളും വിവരിക്കുന്ന ലഘുലേഖകളും ബ്രോഷറും സ്മൃതി ഇറാനി എം.കെ.സാനുവിന് കൈമാറി. 

ബിജെപി സര്‍ക്കാരിനെ കുറിച്ച് അനുകൂലമായും പ്രതികൂലമായും പലതും പറയാനുണ്ട്. എന്നാല്‍ അസഹിഷ്ണുതയാണ് എനിക്ക് എടുത്ത് പറയാനുള്ള കാര്യം. ഭാരതീയ പൈതൃകത്തിന്റെ കാതലാണ് സഹിഷ്ണുത. എല്ലാത്തരത്തിലുള്ള എതിര്‍സ്വരങ്ങളോടും വൈരുധ്യങ്ങളോടും സംവദിക്കുക എന്നതാണ് നമ്മുടെ പൈതൃകം. അതിനിവിടെ ഭംഗം വന്നിട്ടുണ്ട്. അതിനോട് വിയോജിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു പ്രൊഫ. എം.കെ.സാനു വ്യക്തമാക്കി.

ലഘുലേഖ വായിക്കണമെന്നും അതില്‍ നല്ല അംശങ്ങളുണ്ടെങ്കില്‍ അനുകൂലമായി പ്രതികരിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടതായി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രൊഫ. എം.കെ.സാനു പറഞ്ഞു. ലഘുലേഘകള്‍ വായിക്കാമെന്നും നല്ലതിനോട് അനുകൂലമായി പ്രതികരിക്കേണ്ടത് ഒരു പൗരന്റെ ചുമതലയാണെന്നും മന്ത്രിയ്ക്ക് മറുപടി നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സ്മൃതി ഇറാനിയുടേത് രാഷ്ട്രീയ സന്ദര്‍ശനമല്ലെന്നും കക്ഷിരാഷ്ട്രീയത്തിന് അതീതമായി രാജ്യത്തെ പ്രമുഖരായ വ്യക്തികളെ കണ്ട് ഭരണനേട്ടങ്ങള്‍ അറിയിക്കുന്നതിനുള്ള സര്‍ക്കാരിന്റെ പ്രചാരണ പരിപാടിയുടെ ഭാഗമാണെന്നും സ്മൃതി ഇറാനിയ്‌ക്കൊപ്പം സന്ദര്‍ശനത്തിനെത്തിയ ബിജെപി നേതാവ് വി.മുരളീധരന്‍ പറഞ്ഞു. കേരളത്തില്‍ സ്മൃതി ഇറാനി ശബരിമല തന്ത്രിയെയും സന്ദര്‍ശിക്കുന്നുണ്ട്.