• 19 Sep 2019
  • 12: 25 AM
Latest News arrow

രമ്യ നമ്പീശന്‍ വീണ്ടും അമ്മ വേഷത്തില്‍

അമ്മ വേഷങ്ങള്‍ ചെയ്യാന്‍ വിവാഹം കഴിഞ്ഞ നടിമാര്‍ പോലും മടിച്ചു നില്‍ക്കുന്ന അവസ്ഥയാണുള്ളത്.   അപ്പോഴാണ് അവിവാഹിതയായ രമ്യാ നമ്പീശന്‍  രണ്ട് കുട്ടികളുടെ അമ്മയായി വീണ്ടും സ്‌ക്രീനില്‍ എത്തുന്നത് .അരുണ്‍ ശേഖര്‍ സംവിധാനം ചെയ്യുന്ന 'ജിലേബി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിലാണ് രമ്യ വീണ്ടും അമ്മ വേഷത്തിലെത്തുന്നത്.

ജയസൂര്യ നായകനായെത്തുന്ന ചിത്രത്തില്‍, പത്തും, ആറും വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മയായാണ് രമ്യ വേഷമിടുന്നത്. ജിലേബിപോലെ മധുരമായ ഒരു എന്റൈര്‍ടൈന്‍മെന്റാണ് ചിത്രമെന്ന് സംവിധായകന്‍ അരുണ്‍ ശേഖര്‍ പറഞ്ഞു.
ഫിലിപ്പ്‌സ് ആന്റ് ദ മങ്കിപെന്‍' എന്ന ചിത്രത്തിലും രമ്യ അമ്മ വേഷത്തിലാണ് എത്തിയത്.