• 11 Dec 2018
  • 07: 04 AM
Latest News arrow

നീരാളിയുടെ റിലീസിങ് മാറ്റി..

അജോയ് വര്‍മ്മയുടെ സംവിധാനത്തില്‍  മോഹന്‍ലാല്‍ കേന്ദ്രകഥാപാത്രമായി എത്തുന്ന ചിത്രം നീരാളിയുടെ റിലീസിങ് തീയതി ഒരു ദിവസം കൂടി മുന്നോട്ട് മാറ്റി. നേരത്തെ അറിയിച്ചിരുന്ന പ്രകാരം ജൂണ്‍ 14ന് തിയേറ്ററുകളിലെത്തേണ്ട സിനിമ ജൂണ്‍ 15ലേക്കാണ് മാറ്റി വച്ചിരിക്കുന്നത്.
ജയസൂര്യ ചിത്രം ഞാന്‍ മേരിക്കുട്ടി, മൈസ്റ്റോറി, സല്‍മാന്‍ ചിത്രം റേസ് എന്നിക്കൊപ്പമാണ് നീരാളി തീയേറ്ററില്‍ എത്തുക . മമ്മൂട്ടിയുടെ ഷാജി പാടൂര്‍ ചിത്രം അബ്രഹാമിന്റെ സന്തതികളുടെ റിലീസും ജൂണ്‍ 15 ന് തന്നെയാണെന്നാണ് സൂചന.
അജോയ് വര്‍മ്മയുടെ സംവിധാനത്തിലൊരുങ്ങുന്ന നീരാളി ത്രില്ലര്‍ സ്വഭാവത്തിലൊരുങ്ങുന്ന ചിത്രമാണ്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. സണ്ണി ജോര്‍ജ്ജ് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
നാദിയ മൊയ്തുവാണ് ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായിക. നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് നീരാളി. സായികുമാര്‍, സുരാജ്, ദിലീഷ് പോത്തന്‍ തുടങ്ങിയവരാണ് മറ്റ് പ്രാധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത.
ദസ്േതാല, എസ്ആര്‍കെ എന്നീ ബോളിവുഡ് ചിത്രങ്ങളുടെ സംവിധായകനായ അജോയ് വര്‍മ്മയുടെ ആദ്യ മലയാള ചിത്രമാണ് നീരാളി. മൂണ്‍ഷോട്ട് എന്റര്‍ടെയിന്മെന്റിന്റെ ബാനറില്‍ സന്തോഷ് ടി. കുരുവിളയാണ് ചിത്രം നിര്‍മ്മിക്കുന്നത്.