• 22 Aug 2018
  • 07: 54 AM
Latest News arrow

സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് യാത്രാരേഖകള്‍..

കോഴിക്കോട്: നിപ വൈറസ് ബാധിച്ച് മരിച്ച സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്നു തെളിയിക്കുന്ന രേഖകള്‍ പുറത്ത്. 2017 ഫെബ്രുവരിയില്‍ യുഎഇയില്‍ പോയ സാബിത്ത് ഓക്ടോബറില്‍ തിരിച്ചെത്തിയതായാണ് പാസ്‌പോര്‍ട്ട് രേഖകള്‍. നിപ സ്ഥിരീകരിച്ച മലേഷ്യയില്‍ ഇയാള്‍ പോയിരുന്നതായി സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരണം ഉണ്ടായിരുന്നു.അതേ സമയം മൂസയുടെ വീട്ടില്‍ നിന്ന് ശേഖരിച്ച വവ്വാലല്ല വൈറസിന്റെ ഉറവിടം എന്ന് കണ്ടെത്തിയതോടെ മൃഗസംരക്ഷണ വകുപ്പ് പരിശോധ ഊര്‍ജ്ജിതമാക്കി. വിദഗ്ധ പരിശോധനയ്ക്കായി പൂനൈ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ സംഘവും കോഴിക്കോടെത്തി .

ചങ്ങരോത്ത് നിപാ ബാധിച്ച് ആദ്യം മരണപ്പെട്ട വളച്ചുകെട്ടിവീട്ടില്‍ സാബിത്ത് മലേഷ്യയില്‍ പോയിട്ടില്ലെന്ന് തെളിയിക്കുന്ന രേഖകളാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്. സാബിത്തിന്റെ പാസ്‌പോര്‍ട്ട് രേഖകള്‍ അനുസരിച്ച് 2017 ല്‍ യുഎഇ സന്ദര്‍ശിച്ചിട്ടുണ്ട്. ഫെബ്രുവരിയില്‍ യുഎഇ സന്ദര്‍ശിച്ച് സാബിദ് ആറു മാസം അവിടെ തങ്ങിയതായും പാസ്‌പോര്‍ട്ട് രേഖകള്‍ വ്യക്തമാക്കുന്നു.
അതേ സമയം, നിപ്പ വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ പഴംതീനി വവ്വാലുകളില്‍ കൂടുതല്‍ പരിശോധന നടത്തും. മൃഗസംരക്ഷണ വകുപ്പുമായി ചേര്‍ന്നാണ് പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. 
വവ്വാലുകളിലാണ് ഈ വൈറസ് കണ്ടെത്തിയതെന്നാണ് തുടക്കം മുതല്‍ ആരോഗ്യ വകുപ്പ് പറയുന്നത്. അതുകൊണ്ട് വവ്വാലുകളായിരിക്കും ഉറവിടം എന്നായിരുന്നു ആരോഗ്യ വകുപ്പിന്റെ ഇതുവെയുള്ള സംശയം. പ്രാണികളെ തിന്നുന്ന പ്രത്യേക തരം വവ്വാലുകളുടെ സാമ്പിളുകളാണ് ശേഖരിച്ചത്. എന്നാല്‍ 21 സാമ്പിളുകള്‍ പരിശോധിച്ചതില്‍ വൈറസിന്റെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല.