• 12 Dec 2018
  • 12: 12 PM
Latest News arrow

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ഡിവില്ല്യേഴ്‌സ് പടിയിറങ്ങി..

ബംഗളൂരു: ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ എ.ബി.ഡിവില്ല്യേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.

അന്ത്രാരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ മേഖലയില്‍ നിന്നും വിരമിക്കുന്നതായി അദ്ദേഹം ട്വീറ്റ് ചെയ്ത വീഡിയോയിലൂടെ അറിയിച്ചു. ഒരു വലിയ തീരുമാനം എടുക്കുകയാണ് എന്ന് കുറിച്ചാണ് ഡിവില്ല്യേഴ്‌സ് വീഡിയോ ട്വീറ്റ് ചെയ്തിട്ടുള്ളത്. 
ദക്ഷിണാഫ്രിക്കയ്ക്കായി 114 ടെസ്റ്റ് മത്സരങ്ങളിലും 228 ഏകദിനങ്ങളിലും 78 ടി.ട്വന്റി മത്സരങ്ങളിലും 34കാരനായ ഡിവില്ല്യേഴ്‌സ് പാഡണിഞ്ഞിട്ടിണ്ട്. ഐപിഎല്ലിലടക്കം വിദേശത്തുള്ള ഒരു ടൂര്‍ണമെന്റിലും അദ്ദേഹം ഇനി പങ്കെടുത്തേക്കില്ല
ഞാന്‍ ക്ഷീണിതനാണ്, മറ്റുള്ളവര്‍ക്ക് മാറി കൊടുക്കേണ്ട സമയമായെന്നും അദ്ദേഹം തന്റെ വിടവാങ്ങള്‍ പ്രഖ്യാപനത്തിലൂടെ അറിയിച്ചു. ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന് വേണ്ടി കളിച്ചിരുന്ന  ഡിവില്ല്യേഴ്‌സ് ടീം തോറ്റ് പുറത്തായതിന് പിന്നാലെ ദക്ഷിണാഫ്രിയിലേക്ക് മടങ്ങിയതിന് ശേഷമാണ് നിര്‍ണായക തീരുമാനമെടുത്തത്.
ഏറെ നിര്‍ണായകമായ തീരുമാനമാണിത്. ഞാന്‍ ഏറെക്കാലമായി ഇതിനെ കുറിച്ച് ചിന്തിച്ചുവരികയായിരുന്നു. നന്നായി ക്രിക്കറ്റ് കളിക്കാന്‍ കഴിയുന്ന സമയത്ത് തന്നെയാണ് ഞാന്‍ വിടവാങ്ങാന്‍ ആഗ്രഹിച്ചിരുന്നു.  എനിക്ക് ഇപ്പോള്‍ തോന്നുന്നു ഇതാണ് ശരിയായ സമയമെന്നും ആധുനിക ക്രിക്കറ്റിലെ ഇതിഹാസ തുല്യനായ താരം വ്യക്തമാക്കി.