• 22 Aug 2018
  • 07: 54 AM
Latest News arrow

വ്യാജ പ്രചാരണം: ജേ​ക്ക​ബ് വ​ട​ക്ക​ഞ്ചേ​രി​ക്കും മോ​ഹ​നനുമെതിരെ പൊലീസ്‌ കേ​സെ​ടു​ത്തു

തി​രു​വ​ന​ന്ത​പു​രം: നിപ വൈ​റ​സി​നെ​ക്കു​റി​ച്ച് തെ​റ്റാ​യ പ്ര​ചാ​ര​ണം ന​ട​ത്തി​യ ജേ​ക്ക​ബ് വ​ട​ക്ക​ഞ്ചേ​രി​ക്കും മോ​ഹ​നനുമെതിരെ പൊലീസ്‌ കേ​സെ​ടു​ത്തു. സ്വ​കാ​ര്യ ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​രു​ടെ സം​ഘ​ട​ന ന​ൽ​കി​യ പ​രാ​തി​യില്‍ പാലക്കാട് തൃ​ത്താ​ല പൊലീ​സാ​ണു ഇരുവര്‍ക്കുമെതിരേ കേസ് രജിസ്റ്റര്‍ ചെയ്തത്. ജേക്കബ് വടക്കഞ്ചേരിയെപോലെ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരേ നടപടികളുണ്ടാകുമെന്ന് സംസ്ഥാന ആരോഗ്യമന്ത്രി കെകെ ശൈലജ രാവിലെ വ്യക്തമാക്കിയിരുന്നു.

പ്ര​കൃ​തി ചി​കി​ത്സ​ക​നെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന ജേ​ക്ക​ബ് വ​ട​ക്ക​ഞ്ചേ​രി​യും സ്വയം പ്രഖ്യാപിത ആയുര്‍വേദ വൈദ്യനായ മോ​ഹ​ന​നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി അ​ശാ​സ്ത്രീ​യ​മാ​യ കാ​ര്യ​ങ്ങ​ൾ പ്ര​ച​രി​പ്പി​ച്ചി​രു​ന്നു. നിപ വൈ​റ​സ് എ​ന്നൊ​രു വൈ​റ​സ് ഇ​ല്ലെ​ന്നും കീ​ട​നാ​ശി​നി​ക​ളോ ഭ​ക്ഷ​ണ​ത്തി​ലെ പ്ര​ശ്ന​മോ ആ​ണ് പേരാമ്പ്രയിലെ മരണങ്ങള്‍ക്ക് പിന്നിലെന്നും മരുന്ന് മാഫിയ ഇത് നിപ വൈറസ് ബാധയാണെന്ന് പ്രചരിപ്പിക്കുക​യാണെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ വാദം. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ജേ​ക്ക​ബ് വ​ട​ക്ക​ഞ്ചേ​രി ന​ട​ത്തു​ന്ന അ​ശാ​സ്ത്രീ​യ പ്ര​ച​ര​ണ​ങ്ങ​ൾ​ക്കെ​തി​രെ ഡോ​ക്ട​ർ​മാ​രു​ടെ കൂ​ട്ടാ​യ്മ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നു പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ൻ​ഫോ ക്ലി​നി​ക്കി​നു​വേ​ണ്ടി ഡോ ​ജി​നേ​ഷ് പിഎ​സാ​ണു പ​രാ​തി ന​ൽ​കി​യ​ത്.

പേരാമ്പ്ര മേ​ഖ​ല​യി​ൽ​നി​ന്നു ശേ​ഖ​രി​ച്ച വ​വ്വാ​ൽ ക​ഴി​ച്ച പ​ഴ​ങ്ങ​ളു​ടെ ബാ​ക്കി​യെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ടു​കൊ​ണ്ട്, പ​ഴ​ങ്ങ​ൾ തി​ന്നു​ന്ന വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു​കൊ​ണ്ടാ​ണ്  ഫേ​സ്ബു​ക്കി​ൽ മോ​ഹ​ന​ൻ പ്ര​ചാ​ര​ണം ന​ട​ത്തി​യ​ത്. ഈ ​വീ​ഡി​യോ​ക​ൾ​ക്കു ഫേ​സ്ബു​ക്കി​ൽ വ​ൻ പ്ര​ചാ​രമാണ് ല​ഭി​ച്ച​ത്.