• 16 Oct 2018
  • 04: 47 PM
Latest News arrow

മരം വെട്ടുകാരന്റെ പിറന്നാളാഘോഷം ഇതാ ഇങ്ങനെയിരിക്കും..

പല തരത്തിലുളള പിറന്നാള്‍ ആഘോഷങ്ങള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ തന്റെ ജോലിയുമായി ബന്ധപ്പെടുത്തി പിറന്നാള്‍ ആഘോഷിച്ച് സോഷ്യല്‍ മീഡിയയില്‍ താരമായിരിക്കുകയാണ് മരം വെട്ടുകാരനായ മഞ്ചാന്തറ സ്വദേശി പവിത്രന്‍.
ഭാര്യയുടെ പിറന്നാളിന് വ്യത്യസ്തരീതിയില്‍ ഇദ്ദേഹം കേക്ക് മുറിക്കുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിയിരിക്കുന്നത്. പിറന്നാള്‍ കേക്ക് വാങ്ങി വീട്ടിലെത്തി മുറിക്കാന്‍ തുടങ്ങുമ്പോഴാണ് പവിത്രന് പുതിയ ആശയമുദിച്ചത്. മരം വെട്ടുകാരനായ തന്റെ ആയുധമുപയോഗിച്ച് കേക്ക് മുറിച്ചാലോ എന്ന്. തീരുമാനം വീട്ടുകാര്‍ അംഗീകരിച്ചതോടെ മരം വെട്ടാനുപയോഗിക്കുന്ന ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് കേക്ക് മുറിക്കുകയായിരുന്നു.
ഈ ദൃശ്യം സുഹൃത്ത് മൊബൈല്‍ ഫോണില്‍ പകര്‍ത്തി, വാട്‌സാപ്പില്‍ പോസ്റ്റ് ചെയ്തതോടെ പ്രദേശത്തെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പവിത്രന്റെ പിറന്നാളാഘോഷം ഹിറ്റായി. പിന്നാലെ കേരളക്കരയാകെ ഈ കേക്ക് മുറി ദൃശ്യം വൈറലായിരിക്കുകയാണ്.