• 17 Jan 2019
  • 09: 52 PM
Latest News arrow

ഇനി പിന്നോട്ടില്ല.. നഴ്‌സുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്...

തിരുവനന്തപുരം: ശമ്പള പരിഷ്‌കരണം വൈകുന്നതുമായി ബന്ധപ്പെട്ട് നഴ്‌സുമാരുടെ സംഘടന പ്രതിനിധികള്‍ ലേബര്‍ കമ്മീഷണറുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ചൊവ്വാഴ്ച മുതല്‍ സമരം നടത്തുമെന്ന് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്‍(യുഎന്‍എ) അറിയിച്ചു. മേയ് 12 മുതല്‍ ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷനും സമരത്തില്‍ ചേരും. ഇനി ചര്‍ച്ചയ്ക്കില്ലെന്ന് യുഎന്‍എ പ്രസിഡന്റ് ജാസ്മിന്‍ ഷാ വ്യക്തമാക്കി. 
കഴിഞ്ഞ വര്‍ഷം ജൂലായില്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരം ഉണ്ടാക്കിയ കമ്മറ്റി പ്രകാരമാണ് അലവന്‍സടക്കമുള്ള കാര്യങ്ങള്‍ തീരുമാനിച്ചത്. അന്ന് പ്രഖ്യാപിച്ചതനുസരിച്ചുള്ള വിജ്ഞാപനം തന്നെ ഇറങ്ങണമെന്നാണ് തങ്ങളുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. നഴ്‌സുമാരുടെ മിനിമം വേതനം 20,000 രൂപയാക്കിക്കൊണ്ടുള്ള പ്രഖ്യാപനം വന്ന് എട്ട് മാസം പിന്നിട്ടിട്ടും അതുമായി ബന്ധപ്പെട്ട ഉത്തരവ് പുറത്തിറങ്ങിയിട്ടില്ല.
സമരം മാറ്റിവെച്ച് ഇനി ഒരു ചര്‍ച്ചയ്ക്കും തയ്യാറല്ല. വിജ്ഞാപനം ഇറങ്ങാതെ ഇനി ഒരു വിട്ടു വീഴ്ച്ചയ്ക്കും തയ്യാറല്ലെന്നും നഴ്‌സുമാരുടെ പ്രതിനിധികള്‍ വ്യക്തമാക്കി. ശമ്പളപരിഷ്‌കരണം അട്ടിമറിക്കുന്നതിന് എതിരെ ലോങ്മാര്‍ച്ചോടെയായിരിക്കും നഴ്‌സമുമാര്‍ അനിശ്ചിതകാല സമരത്തില്‍ പ്രവേശിക്കുക. യുഎന്‍ഐയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ നീളുന്ന ലോങ്മാര്‍ച്ചാണ് സംഘടിപ്പിക്കുക.