• 22 Aug 2018
  • 11: 53 AM
Latest News arrow

തിരുവല്ലത്ത് കണ്ടെത്തിയ അജ്ഞാത മൃതദേഹം: കാണാതായ വിദേശിയുടേതാണെന്ന് സംശയം

തിരുവനന്തപുരം: തിരുവല്ലം പനത്തുറ ചേന്തിലക്കരി ഭാഗത്തെ കണ്ടല്‍ക്കാട്ടിനുള്ളില്‍ ശിരസ്സറ്റ നിലയില്‍ കണ്ടെത്തിയ മൃതദേഹം ആയുര്‍വേദ ചികില്‍സയ്ക്കായി ലിത്വേനിയയില്‍നിന്നു തിരുവനന്തപുരത്തെത്തി  കാണാതായ ലിഗയുടേതെന്നു സംശയം ബലപ്പെടുന്നു. ഭര്‍ത്താവ് ആന്‍ഡ്രൂസും സഹോദരി ഇലീസും സ്ഥലത്തെത്തി. മൃതദേഹത്തിലുള്ള വസ്ത്രം ലിഗയുടേതാണെന്നു സഹോദരി തിരിച്ചറിഞ്ഞു.

ശാസ്ത്രീയപരിശോധനകളുടെ ഫലത്തിനു വേണ്ടി കാത്തിരിക്കുകയാണ് പൊലീസ്. കൊലപാതകം ഉള്‍പ്പെടെയുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നു ഡിസിപി ജി.ജയദേവ് പറഞ്ഞു. മൃതദേഹം ലിഗയുടേതാവാന്‍ സാധ്യത കൂടുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളജിലേക്കു മാറ്റി. മൃതദേഹത്തിനു ഒരു മാസത്തോളം പഴക്കമുണ്ട്.