• 22 Aug 2018
  • 11: 53 AM
Latest News arrow

സോഷ്യല്‍ മീഡിയയിലൂടെ ഹര്‍ത്താല്‍ ആഹ്വാനം: അഞ്ച് പേര്‍ പിടിയില്‍

തിരുവനന്തപുരം: കഠ്വ സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടത്തിയ അപ്രഖ്യാപിത ഹര്‍ത്താല്‍ സോഷ്യല്‍ മീഡിയ വഴി ആഹ്വാനം ചെയ്ത അഞ്ച് പേര്‍ പിടിയില്‍. കൊല്ലം, കിളിമാനൂര്‍ സ്വദേശികളെയാണ് മലപ്പുറം എസി.പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. വോയ്‌സ് ഓഫ് ട്രൂത്ത് എന്ന വാട്‌സാപ്പ് ഗ്രൂപ്പ് വഴിയാണ് ഇവര്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഹര്‍ത്താലിന് ആസൂത്രണം ചെയ്ത മുഖ്യ സൂത്രകാരനും പിടിയിലായെന്നാണ് വിവരം. 
പിടിയിലായവരെ മഞ്ചേരി പൊലീസ് സ്റ്റേഷനില്‍ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇവരുടെ തിരിച്ചറിയല്‍ പരേഡ് നടത്തുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. മലപ്പുറം കൂട്ടായി സ്വദേശിയായ 16കാരനും വോയ്‌സ് ഓഫ് ട്രൂത്ത് എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അഡ്മിന്‍ ആണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. താമസിയാതെ ഇയാളും പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു.