• 24 May 2018
  • 01: 14 PM
Latest News arrow

ബിജെപിക്കെതിരെ മതേതര ശക്തികള്‍ ഒന്നാകണം; സീതാറാം യെച്ചൂരി

ഹൈദരാബാദ്: ബിജെപിയെ തോല്‍പിക്കാന്‍ എല്ലാ മതേതരശക്തികളും ഒന്നിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെചൂരി. ഹൈദരബാദില്‍ നടക്കുന്ന 22-ാം പാര്‍ട്ടി കോണ്‍ഗ്രസ്‌ ഉദ്ഘാടന പ്രസംഗത്തിലാണ് യെച്ചൂരി തന്റെ നിലപാട് വ്യക്തമാക്കിയത്. ബിജെപിയെ തോല്‍പ്പിക്കുക എന്നാണ് പ്രധാന ലക്ഷ്യം  ഇതിനുളള വഴി 22-ാം പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 

ബിജെപിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് യെച്ചൂരി പ്രസംഗത്തില്‍ നടത്തിയത്. എന്നാല്‍ കോണ്‍ഗ്രസിനെതിരെ അദ്ദേഹം വിമര്‍ശനമൊന്നും ഉയര്‍ത്തിയില്ല.
പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇന്ന് വൈകിട്ടായിരിക്കും കരട് രാഷ്ട്രീയ പ്രമേയം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അവതരിപ്പിക്കുക. അതിന് ശേഷം നേരത്തെ കേന്ദ്രകമ്മിറ്റി തള്ളിക്കളഞ്ഞ കോണ്‍ഗ്രസ് സഹകരണത്തിന് നിര്‍ദേശിക്കുന്ന ബദല്‍ രേഖ യെച്ചൂരി അവതരിപ്പിക്കും.
സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ രാഷ്ട്രീയ പ്രമേയത്തിന് ഇതാദ്യമായാണ് ഒരു ബദല്‍ വരുന്നത്. യെച്ചൂരിയുടെ ബദല്‍ രേഖ അവതരിപ്പിച്ച ശേഷം വിവിധ സംസ്ഥാന ഘടകങ്ങള്‍ ഇക്കാര്യത്തില്‍ എടുക്കുന്ന നിലപാട് നിര്‍ണായകമാകും. അതിന് ശേഷമായിരിക്കും അന്തിമ നിലപാട് ഇതില്‍ കൈക്കൊള്ളുക. അതിനായി വോട്ടെടുപ്പ് നടക്കാനും സാധ്യതയുണ്ട്.