ചാലഞ്ചേഴ്സിന് ഇന്ന് കെകെആറിന്റെ വെല്ലുവിളി

കൊല്‍ക്കൊത്ത: സണ്‍റൈസ്ഴ്സ് ഹൈദരാബാദിനെപ്പോലെ ഐപിഎല്ലിലെ തങ്ങളുടെ ആദ്യ മത്സരത്തിനിറങ്ങുകയാണ് റോയല്‍ ചാലഞ്ചേഴ്സ് ബാംഗളൂര്‍ ഇന്ന്. ഈഡന് ഗാര്‍ഡന്‍സില്‍ അവര്‍ ഇന്ന് കൊല്‍ക്കൊത്ത് നൈറ്റ്റൈഡേഴ്സിനെ നേരിടും. 169 റണ്‍സ് പിന്തുടര്ന്ന് സുഖമായി ജയിച്ച ആത്മവിശ്വാസത്തിലാണ് കൊല്‍ക്കൊത്ത. കിടിലന്‍ ബാറ്റ്സ്മാന്മാരുള്ള ബാംഗളൂരുവിനെ നേരിടുന്നത്. എ ബി ഡിവിലിയേഴ്സ്, ക്രിസ് ഗെയ്ല്, വിരാട് കൊഹ്ലി എന്നിവരടങ്ങുന്ന ബാറ്റിംഗ് നിരയാണ് അവരുടേത്. ദിനേശ് കാര്‍ത്തിക്ക്, ബദരീനാഥ് എന്നിവര്‍ ഇവര്‍ക്ക് പുറമെയാണ്.
പുതിയ കളിക്കാര്‍ അടങ്ങുന്നതു കൊണ്ട് തങ്ങളുടെ ലൈനപ്പ് എന്തായിരിക്കണമെന്ന് നിശ്ചയിക്കുക എന്നതാണ് അവരുടെ അടിയന്തര ജോലി. ബംഗളൂരു ടീം 14 കളികളില്‍ ആറു തവണ കൊല്‍ക്കൊത്തയെ തോല്‍പ്പിച്ചിട്ടുണ്ട്.
RECOMMENDED FOR YOU
Editors Choice