• 16 Oct 2018
  • 04: 45 PM
Latest News arrow

ബൈക്കില്‍ ലോകം ചുറ്റി;സഞ്ചരിച്ചത് അഞ്ച് ഭൂഖണ്ഡങ്ങളിലായി 68000 കിലോമീറ്റര്‍

ബൈക്കില്‍ ലോകം ചുറ്റാനിറങ്ങി വിജയകരമായി തിരിച്ചെത്തിയതിന്റെ സന്തോഷത്തിലാണ് ഇന്ത്യക്കാരായ ദേബാശിഷ് ഘോഷും ധര്‍മ്മേന്ദ്ര ജെയിനും. 270 ദിവസംക്കൊണ്ട് ലോക പര്യടനം പൂര്‍ത്തിയാക്കിയ ഇവര്‍ 68000 കിലോമീറ്ററാണ് സഞ്ചരിച്ചത്. 

കഴിഞ്ഞ വര്‍ഷം ജൂണ്‍ 10നായിരുന്നു ഇരുവരും തങ്ങളുടെ ബിഎംഡബ്ല്യൂ ജിഎസ്1200 ബൈക്കില്‍ ലോകം ചുറ്റാനിറങ്ങിയത്. അഞ്ച് ഭൂഖണ്ഡങ്ങളിലായി 35 രാഷ്ട്രങ്ങളിലൂടെ ഇവര്‍ ബൈക്കുകളില്‍ കടന്നുപ്പോയി. മഹാരാഷ്ട്രയിലെ ബാന്ദ്രയില്‍ നിന്നാണ് യാത്ര തുടങ്ങിയത്. നോര്‍ത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ച് ഇവര്‍ സൗത്ത് ഈസ്റ്റ് ഏഷ്യയിലെത്തി. തുടര്‍ന്ന് ചൈന, മംഗോളിയ, റഷ്യ, യൂറോപ്പ്, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ സഞ്ചരിച്ചു. യൂറോപ്പില്‍ നിന്നു ബൈക്കുകള്‍ കപ്പലിലാണ് ഏമേരിക്കയിലെത്തിച്ചത്. അമേരിക്കയില്‍ നിന്ന് റോഡ് മാര്‍ഗം ഓസ്ട്രിലിയയിലേക്ക് പോയി. തുടര്‍ന്ന് ആസിയാന്‍ രാജ്യങ്ങളിലൂടെ സഞ്ചരിച്ച് തിരികെ മുംബെയിലെത്തി. 

പകല്‍ സമയത്തു മാത്രമായിരുന്നു ഇവര്‍ യാത്ര ചെയ്തിരുന്നത്. യാത്രയിലുടനീളം വലിയ അപകടങ്ങളോ ബൈക്കുകള്‍ക്ക് കാര്യമായ കേടുപ്പാടുകളോ ഒന്നും സംഭവിച്ചില്ല. റഷ്യയിലെ ഒരു സ്ഥലത്തു വെച്ച് ജെയ്‌നിന് ബൈക്കിന്റെ ബാലന്‍സ് നഷ്ടപ്പെട്ടു. ഭാഗ്യവശാല്‍ നിസാര പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു. 

റഷ്യയില്‍ വെച്ച് ലോകോത്തര ബൈക്ക് ഓട്ടക്കാരന്‍ മാര്‍സല്‍ കില്ലറെ കണ്ടുമുട്ടാനിടയായത് ഇരുവര്‍ക്കും വലിയ ആവേശം നല്‍കി. റഷ്യയിലുടനീളം മാര്‍സല്‍ ഇവരെ അനുഗമിക്കുകയും ചെയ്തു. റഷ്യന്‍ അതിര്‍ത്തിയില്‍ നിന്നും എസ്‌റ്റോണിയയിലേക്ക് കടക്കുന്നതുവരെ മാര്‍സലിന്റെ കൂട്ട് ഉണ്ടായിരുന്നു. 15 ദിവസത്തോളം മാര്‍സല്‍ ഇരുവരുടേയും യാത്രയില്‍ ഉണ്ടായിരുന്നു. 

ചെറിയ റസ്‌റ്റോറന്റുകളില്‍ നിന്നും ഗ്രാമങ്ങളില്‍ നിന്നും ചില വീടുകളില്‍ നിന്നുമെല്ലാമാണ് ഭക്ഷണം കണ്ടെത്തിയിരുന്നത്. എന്താണോ കിട്ടുന്നത് അത് കഴിക്കും. 

പലതരം ഭാഷകള്‍, സംസ്‌കാരങ്ങള്‍, ആചാരങ്ങള്‍, കാലാവസ്ഥകള്‍ തുടങ്ങിയവ മനസിലാക്കാന്‍ ഈ യാത്രയിലൂടെ സാധിച്ചെന്ന് ഘോഷും ജെയിനും പറയുന്നു.