• 21 Jul 2018
  • 02: 55 PM
Latest News arrow

മാണി ബന്ധം: ഇടതു മുന്നണിയില്‍ ഭിന്നാഭിപ്രായമെന്ന് സുധാകര്‍ റെഡ്ഡി...സംസ്ഥാന നേതൃത്വം തീരുമാനിക്കും

വഴങ്ങില്ലെന്ന് തന്നെ കാനം

കെ.എം മാണിയെ മുന്നണിയിലെടുക്കുന്നതുമായി ബന്ധപ്പെട്ട് ഇടത് മുന്നണിയില്‍ ഭിന്നാഭിപ്രായം. സി.പി.എം നും സി.പി.ഐക്കും രണ്ടഭിപ്രായമാണെന്ന് സിപി.ഐ ജനറല്‍ സെക്രട്ടറി സുധാകര്‍ റെഡ്ഡി പ്രതികരിച്ചു. ഇതുമായി ബന്ധപ്പെട്ട തീരുമാനം സംസ്ഥാന നേതൃത്വത്തിന് വിട്ടെന്നും അദ്ദേഹം അറിയിച്ചു. അതേസമയം മാണിയില്ലാതെ ചെങ്ങന്നൂരില്‍ ജയിച്ചിട്ടുണ്ടെന്നും ഇപ്പോഴും അദ്ദേഹം വേണ്ടെന്ന നിലപാടില്‍ മാറ്റമില്ലെന്നും കാനം രാജേന്ദ്രന്‍ പ്രതികരിച്ചു. സി.പി.എം, സി.പി.ഐ സംസ്ഥാന നേതൃത്വം ഈ കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പോളിറ്റ് ബ്യൂറോ അംഗം എസി.ആര്‍ രാമചന്ദ്രന്‍പിള്ളയും പ്രതികരിച്ചു

ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ കെ.എം.മാണിയെ മുന്നണിയുമായി സഹകരിപ്പാന്‍ സിപിഎംസിപിഐ നേതാക്കള്‍ ദില്ലിയില്‍ ചര്‍ച്ചയില്‍ നടത്തിയിരുന്നു.സംസ്ഥാനത്തിലായിരിക്കും ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.ഏത് തരത്തിലാണ് മാണിയെ സഹകരിപ്പിക്കേണ്ടത് എന്ന് കേരളത്തിലെ നേതാക്കള്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കട്ടെയെന്ന് യോഗത്തില്‍ ധാരണയായി. 

അതേ സമയം ബാര്‍ കോഴ കേസില്‍ ആരോപണ വിധേയനായ കെ.എം.മാണിയെ സഹകരിപ്പിക്കുന്നതിനോട് കേരളത്തിലെ സിപിഐ നേതാക്കള്‍ക്ക് നേരത്തെ തന്നെ എതിര്‍പ്പുണ്ട്. കാനം രാജേന്ദ്രനും, ബിനോയ് വിശ്വവും പലതവണ പരസ്യമായി തന്നെ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ദേശീയ നേതൃത്വത്തിന്റെ പുതിയ തീരുമാനത്തില്‍ കാനം രാജേന്ദ്രനടക്കമുള്ള നേതാക്കള്‍ ഇനി എന്ത് നിലപാട് സ്വീകരിക്കുമെന്നാണ് കണ്ടറിയേണ്ടത്.