• 21 Jul 2018
  • 02: 58 PM
Latest News arrow

സമുദ്രത്തെ പ്രണയിച്ച കട്‌സുകോ സരുഹാഷിയ്ക്ക് ഗൂഗളിന്റെ ആദരവ്

അന്തരിച്ച ജിയോ കെമിസ്റ്റും ഗവേഷകയുമായ കട്‌സുകോ സരുഹാഷിയുടെ പിറന്നാളാഘോഷിച്ച് ഗൂഗിള്‍ ഡൂഡില്‍. സമുദ്രത്തെ അത്രമേല്‍ പ്രണയിച്ചിരുന്ന സരുഹാഷിയുടെ 98-ാം പിറന്നാളാണ് ഗൂഗിള്‍ ആഘോഷിക്കുന്നത്. 
ഭൂമിയെ നശിപ്പിക്കുന്ന ആസിഡ് മഴ, റേഡിയോ ആക്ടീവിറ്റി സമുദ്രങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു, സമുദ്രത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് തുടങ്ങിയവയിലാണ് സാരൂഹഷി പഠനം നടത്തിയത്. 

സമുദ്രത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ അളവ് കണ്ടുപിടിക്കുന്നതിനെ കുറിച്ചായിരുന്നു സരുഹാഷിയുടെ ആദ്യ സംഭാവന. താപത്തിലെ കാര്‍ബോണിക് ആസിഡിന്റെ ലെവല്‍, പിഎച്ച് ലെവല്‍, ക്ലോറിന്റെ ലവല്‍ എന്നിവ കണ്ടു പിടിച്ചതും സരുഹാഷിയാണ്. കൂടാതെ നുക്ലീയാര്‍ മലിനീകരണത്തിലും ഇവര്‍ പഠനം നടത്തിയിരുന്നു.

1981ല്‍ വനിത ശസ്ത്രജ്ഞര്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനായി സരുഹാഷി പ്രൈസ് നടപ്പിലാക്കി. 2007ല്‍ ന്യൂമോണിയ ബാധയെ തുടര്‍ന്നായിരുന്നു സാരുഹാഷിയുടെ അന്ത്യം.