• 21 Sep 2018
  • 10: 36 AM
Latest News arrow

പാചകം അറിഞ്ഞില്ലെങ്കില്‍ ഇങ്ങനെയിരിക്കും; ഒരു ഇറ്റാലിയന്‍ അനുഭവം

മൂന്ന് അമേരിക്കന്‍ വിദ്യാര്‍ത്ഥിനികള്‍ പാസ്ത ഉണ്ടാക്കിയ വിശേഷം ലോകത്താകമാനം ചിരിപടര്‍ത്തിയിരിക്കുകയാണ്. പാസ്ത ഉണ്ടാക്കാന്‍ ശ്രമിച്ച വിദ്യാര്‍ത്ഥിനികളെ ഒടുവില്‍ ഫയര്‍ഫോഴ്‌സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. 

ഇറ്റലിയിലെ ഫ്‌ളോറന്‍സിലാണ് സംഭവം. ഇവിടെ പഠനം നടത്തുന്ന മൂന്ന് അമേരിക്കക്കാരായ വിദ്യാര്‍ത്ഥിനികളാണ് സംഭവത്തിലെ കഥാപാത്രങ്ങള്‍. മൂന്ന്‌പേര്‍ക്കുക്കൂടി പെട്ടന്നൊരാഗ്രഹം. ഇറ്റാലിയന്‍ പരമ്പരാഗത വിഭവം സ്വന്തമായി പാചകം ചെയ്ത് കഴിക്കണം. അങ്ങനെ പാസ്ത ഉണ്ടാക്കാന്‍ വിദ്യാര്‍ത്ഥിനികള്‍ തീരുമാനിച്ചു. മൂവരും ചേര്‍ന്ന് പാസ്തവാങ്ങി ഒരു പാത്രത്തില്‍ ഇട്ട് സ്റ്റൗവില്‍വെച്ച് വേവിക്കാന്‍ തുടങ്ങി. എന്നാല്‍ പ്രധാന ചേരുവയായ വെള്ളം  ഈ പാചകക്കാര്‍ ചേര്‍ത്തില്ല.

യഥാര്‍ത്ഥത്തില്‍ വെള്ളം ചേര്‍ത്താണ് പാസ്ത ഉണ്ടാക്കേണ്ടതെന്ന കാര്യം ഈ വിദ്യാര്‍ത്ഥിനികള്‍ക്ക് അറിയില്ലായിരുന്നു. 
വെള്ളമില്ലാത്തതിനാല്‍ മിനിറ്റുകള്‍ക്കള്ളില്‍ പാസ്തയ്ക്ക് തീ പിടിക്കുകയും അത് പടരുകയും ചെയ്തു. വിദ്യാര്‍ത്ഥിനികള്‍ ഉടന്‍ത്തന്നെ ഫയര്‍ഫോഴ്‌സിന്റെ സഹായം തേടുകയും അവരെത്തി തീ അണയ്ക്കുകയുമായിരുന്നു. 

എന്തായാലും മൂന്നു വിദ്യാര്‍ത്ഥികള്‍ക്കും പാചക പാഠങ്ങള്‍ പകര്‍ന്നു നല്‍കാനിരിക്കുകയാണ് ഫോറന്‍സിലെ പ്രധാന ഷെഫുമാരലൊരാളായ ഫാബ്യോ പിച്ചി. പാചകം പഠിക്കുന്നത് ഈ വിദ്യാര്‍ത്ഥികള്‍ക്കുമാത്രമല്ല എല്ലാവര്‍ക്കും ഗുണം ചെയ്യുമെന്നാണ് പിച്ചിയുടെ അഭിപ്രായം.