• 22 Apr 2018
  • 10: 00 AM
Latest News arrow

തീരുമാനമായി; ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ഏകദിനം തിരുവനന്തപുരത്ത്

നവംബറില്‍ നടക്കുന്ന ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിന ക്രിക്കറ്റ് മല്‍സരം തിരുവന്തപുരത്തെ കാര്യവട്ടം സ്റ്റേഡിയത്തില്‍ നടക്കും. കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ കായിക മന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ശനിയാഴ്ച നടക്കുന്ന ജനറല്‍ബോഡിയോഗത്തില്‍ കൈക്കൊള്ളുമെന്ന് കെസിഎ സെക്രട്ടറി ജയേഷ് ജോര്‍ജ്ജ് പറഞ്ഞു. 

സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് മല്‍സരം തിരുവന്തപുരത്തുവെച്ചു നടത്താന്‍ കെസിഎ സമ്മതിച്ചത്. എന്നാല്‍ ഈ തീരുമാനം താല്‍ക്കാലികം മാത്രമാണെന്ന് ജയേഷ് പറഞ്ഞു. കൊച്ചിയില്‍ ഇനിയും ക്രിക്കറ്റ് മല്‍സരങ്ങള്‍ നടത്തും. കൊച്ചിയില്‍ ക്രിക്കറ്റ് സ്റ്റേഡിയം പണിയാന്‍ സര്‍ക്കാര്‍ പിന്തുണ ഉറപ്പു നല്‍കിയിട്ടുണ്ട്. ഫുട്‌ബോള്‍ ടര്‍ഫ് തകരും എന്ന വാദംപ്പോലെത്തന്നെയാണ് ക്രിക്കറ്റ് പിച്ച് നശിക്കുമെന്നതും. 

കൊച്ചിയില്‍ ഫുട്‌ബോള്‍ മതിയെന്ന സച്ചിന്റെ നിലപാട് ബ്ലാസ്റ്റേര്‍സ് ഉടമ ആയതുക്കൊണ്ടാണ്. സച്ചിന് വിക്കറ്റ് തയ്യാറാക്കാന്‍ അറിയില്ല. ശശിതരൂര്‍ എംപിയുടെ വാദത്തില്‍ കഴമ്പില്ലെന്നും ജയേഷ് പറഞ്ഞു.