• 25 Apr 2019
  • 12: 36 AM
Latest News arrow

ഓരോ വീട്ടിലും വാറ്റുതുടങ്ങരുതോ എന്ന് സര്‍ക്കാരിനോട് മാര്‍ത്തോമാ സഭ

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ മനസാക്ഷി വോട്ടിന് ആഹ്വാനം ചെയ്ത് മാര്‍ത്തോമാ സഭ. സര്‍ക്കാരിന്റെ മദ്യനയം ദൈവത്തിന്റെ സ്വന്തം നാടിന് അപമാനമാണെന്ന് ജോസഫ് മാര്‍ത്തോമാ മെത്രാ പൊലീത്ത പറഞ്ഞു. ഇത് സാംസ്‌കാരിക കേരളത്തിന് ഭൂഷണമല്ല. ഇന്നലെ വരെ തെറ്റെന്ന് പറഞ്ഞത് ഇന്നെങ്ങിനെയാണ് ശരിയായതെന്നും അദ്ദേഹം ചോദിച്ചു. ഓരോ വീട്ടിലും വാറ്റ് തുടങ്ങുന്നതിന് അനുവാദം നല്‍കുന്നതാണ് ഇതിലും നല്ലത്. 

ചെങ്ങന്നൂരില്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് മാര്‍ത്തോമാ സഭ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. രാഷ്ട്രീയ പാര്‍ട്ടികള്‍ മത ധ്രുവീകരണം നടത്തുന്നത് ശരിയല്ലന്നെും സഭ അറിയിച്ചു.