വയല്‍ക്കിളി നേതാവിന്റെ വീടിന് നേരെ കല്ലേറ്; പിന്നില്‍ ബിജെപി എന്ന് സിപിഎം, അല്ലെന്ന് ബിജെപി

കീഴാറ്റൂരില്‍ നെല്‍വയല്‍ നികത്തി ബൈപാസ് റോഡ് നിര്‍മിക്കുന്നതിനെതിരെ സമരം നടത്തുന്ന കര്‍ഷക കൂട്ടായ്മയായ വയല്‍ക്കിളികളുടെ നേതാവ് സുരേഷ് കീഴാറ്റൂരിന്റെ വീടിന് നേരെ കല്ലേറ്. ഇന്നലെ രാത്രിയാണ് ബൈക്കിലെത്തിയ സംഘം കല്ലെറിഞ്ഞത്. കല്ലേറില്‍ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പുലര്‍ച്ചെത്തന്നെ പോലീസ് സുരേഷിന്റെ വീട്ടിലെത്തി പരിശോധന നടത്തി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിക്കുന്നുണ്ട്.
സമരവുമായി മുന്നോട്ട് പോകുമെന്നും ആര്‍എസ്എസിന്റെയും എസ്ടിപിയുടെയും മറ്റാരുടെയും പിന്തുണ തങ്ങള്‍ സ്വകരിക്കുമെന്നും സുരേഷ് കീഴാറ്റൂര്‍ പ്രതികരിച്ചു. കണ്ണൂരില്‍ നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം കല്ലെറിഞ്ഞത് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരാണെന്ന് സിപിഎം നേതാവ് എംവി ഗോവിന്ദന് ആരോപിച്ചു. പ്രദേശത്ത് കലാപമുണ്ടാക്കുകയാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ സിപിഎം ആരോപണം ബിജെപി തള്ളി. തങ്ങള്‍ വയല്‍ക്കിളികളുടെ സമരത്തിനൊപ്പമാണെന്ന് നേരത്തെത്തന്നെ വ്യക്തമാക്കിയതാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ് പറഞ്ഞു.
- പെമ്പിള്ളേര്‍ക്കൊക്കെ ഓനിപ്പോ അങ്കിളല്ലേ..അങ്കിളിന്റെ ടീസര്‍ കാണാം
- സിബിഎസ്ഇ പരീക്ഷകള്‍ റദ്ദാക്കി
- സ്വദേശി വല്‍ക്കരണം: എണ്ണ- പ്രകൃതിവാതക മേഖലയില്‍ 1500പേര്‍ക്ക് നിയമനം
- പന്തുചുരണ്ടല്‍ വിവാദം: സ്മിത്തിനും വാര്‍ണര്‍ക്കും ഒരുവര്‍ഷത്തെ വിലക്ക്
- ബൈക്കില്‍ ലോകം ചുറ്റി;സഞ്ചരിച്ചത് അഞ്ച് ഭൂഖണ്ഡങ്ങളിലായി 68000 കിലോമീറ്റര്‍