• 21 Jul 2018
  • 02: 53 PM
Latest News arrow

വിത്യസ്ത ഗെറ്റപ്പില്‍ ജയറാം.. പഞ്ചവര്‍ണ്ണതത്തയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

രമേശ് പിഷാരടി സംവിധായകനായെത്തുന്ന ചിത്രം പഞ്ചവര്‍ണതത്തയുടെ ഫസ്റ്റുലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. പ്രധാന കഥാപാത്രത്തിലെത്തുന്ന ജയറാമിന്റെയും കുഞ്ചാക്കോ ബോബന്റെയും ചിത്രമാണ് പോസ്റ്ററിലെ മുഖ്യ ആകര്‍ഷണീയത. 
മണിയന്‍പിള്ള രാജു നിര്‍മിക്കുന്ന ചിത്രത്തില്‍ അവതാരകനും ഗാനരചയിതാവുമായ ഹരി.പി.നായരും പിഷാരടിയും ചേര്‍ന്നാണ് തിരക്കഥയെഴുതുന്നത്. 
കുഞ്ചാക്കോ ബോബന്‍, ജയറാം, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, അനുശ്രീ, സലീംകുമാര്‍ എന്നിവര്‍ക്കൊപ്പം പുതുമുഖങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.