• 21 Jul 2018
  • 03: 00 PM
Latest News arrow

വിപണിയില്‍ തരംഗമാകാന്‍ ഓപ്പോ എഫ് 7 എത്തുന്നു

ഇന്ത്യന്‍ വിപണി കീഴടക്കാന്‍ ഓപ്പോ എഫ്7 എത്തുന്നു. വിപണിയില്‍ ശ്രദ്ധാകര്‍ഷിച്ച എ6ന്റെ പിന്‍ഗാമിയായ എഫ്7 മാര്‍ച്ച് 26 മുതല്‍ ഇന്ത്യന്‍ വിപണിയിലെത്തും. 25990 രൂപയായിരിക്കും ഫോണിന്റെ വില.
6.2 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. 4 ജിബി റാം, 64 ജിബി ഇന്റേര്‍ണല്‍ മെമ്മറിയും 256 ജിബിവരെ മെമ്മറി വര്‍ധിപ്പിക്കുവാനും സാധിക്കുന്നു. Android 8.0 Oreo ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം.
ഡ്യൂവല്‍ റിയര്‍ ക്യാമറകളോട് കൂടിയ ഫോണിന് 16.5 മെഗാപിക്‌സലിന്റെ പിന്‍ ക്യാമറകളും കൂടാതെ 25 മെഗാപിക്‌സലിന്റെ സെല്ഫി ക്യാമറകളുമാണുള്ളത്. 3,300mAh ന്റെ ബാറ്ററി ലൈഫാണ് കമ്പനി വാഗ്ദാനം നല്‍കുന്നത്.