• 11 Dec 2018
  • 07: 01 AM
Latest News arrow

കിടിലന്‍ ഫീച്ചറുമായി റെഡ്മി 5 എത്തി..

ഉപഭോക്താക്കളെ അതിശയിപ്പിക്കുന്ന ഫീച്ചറുകളുമായി റെഡ്മി 5 എത്തി. ആമസോണ്‍ എക്‌സ്‌ക്ലൂസിവായിട്ടാണ് ഇന്ത്യയില്‍ ഫോണ്‍ അവതരിപ്പിച്ചത്. 18:9  സ്‌ക്രീനും മികച്ച സെല്‍ഫി ക്യാമറയുമാണ് ഫോണിന്റെ ഹൈലൈറ്റ്. 

കോംപാക്ട് പവര്‍ ഹൗസ് എന്നാണ് ഫോണിനെ ഷവോമി വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ദീര്‍ഘമായ ബാറ്ററി ലൈഫ് ഫോണിനുണ്ട്. ഫോണിന്റെ 16 ജിബി വേരിയന്റിന് 7,999 രൂപയാണ് വില. 18:9 സ്‌ക്രീന്‍ ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഒരു ചോയ്‌സ്തന്നെയാണ് റെഡ്മി 5. 2,3,4 ജിബി റാം വേരിയന്റുകള്‍ ഫോണിനുണ്ട്. 7999, 8999, 10999 എന്നിങ്ങനെയാണ് വിലകള്‍. ഫോണിന് സ്‌നാപ് ഡ്രാഗണ്‍ 450 പ്രൊസസ്സറാണ് ഷവോമി നല്‍കിയിരിക്കുന്നത്. 12 എംപി പിന്‍, 5 എംപി മുന്‍ ക്യാമറകളാണ് ഫോണിനുള്ളത് മുന്നിലും ഫ്‌ലാഷ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഷവോമിയുടെ ഔട്ട്‌ലെറ്റുകളില്‍നിന്നും ഫോണ്‍ സ്വന്തമാക്കാന്‍ സാധിക്കും.