• 11 Dec 2018
  • 06: 51 AM
Latest News arrow

മൊബൈല്‍ നമ്പറും ബാങ്ക് എക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി നീട്ടി

മൊബൈല്‍ നമ്പറും ബാങ്ക് അക്കൗണ്ടും ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള കാലാവധി സുപ്രീം കോടതി നീട്ടി. ഇതുമായി ബന്ധപ്പെട്ട കേസില്‍ അഞ്ചംഗ ഡിവിഷന്‍ ബെഞ്ചിന്റെ അന്തിമവിധി വരുന്നതുവരെയാണ് നീട്ടിയത്. അതേസമയം സബ്‌സിഡിയുള്ള സേവനങ്ങള്‍ക്ക് സുപ്രീം കോടതിയുടെ ഇടക്കാല വിധി ഭാധകമല്ല. 

 ആധാര്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2018 മാര്‍ച്ച് 31 വരെയാണു നേരത്തേ അനുവദിച്ചിരുന്നത്. പുതുതായി അക്കൗണ്ട് തുടങ്ങുന്നവര്‍ ആറു മാസത്തിനകം ആധാര്‍ നമ്പര്‍ ലഭ്യമാക്കണമെന്നും നിര്‍ദേശിച്ചിരുന്നു. അക്കൗണ്ട് ഉള്ളവരും പുതിയ അക്കൗണ്ടുകാരും സമയപരിധി പാലിച്ചില്ലെങ്കില്‍ അക്കൗണ്ട് മരവിപ്പിക്കുമെന്നും പറഞ്ഞിരുന്നു. ഇതു ചോദ്യംചെയ്തുള്ള ഹര്‍ജികളിന്മേലാണു സുപ്രീം കോടതി വിധി.