• 21 Jun 2018
  • 05: 21 PM
Latest News arrow

കുവൈത്തില്‍ സര്‍ക്കാര്‍ ആനുകൂല്യം അനധികൃതമായി നേടിയാല്‍ കടുത്ത ശിക്ഷ

കുവൈത്തില്‍ സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്ന സ്വദേശികള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യം അനധികൃതമായി സ്വന്തമാക്കുന്നവര്‍ക്ക് കനത്ത ശിക്ഷ. വ്യാജ രേഖ ചമച്ച് ആനൂകൂല്യങ്ങള്‍ കൈപ്പറ്റുന്നവര്‍ മൂന്നു വര്‍ഷം തടവനുഭവിക്കുകയും 1000 മുതല്‍ 5000 ദിനാര്‍വരെ പിഴയടക്കുകയും വേണ്ടിവരുമെന്ന് അധികൃതര്‍ വ്യക്തമാക്കി. 

സ്വകാര്യമേഖലയിലെ സ്വദേശി സംവരണത്തില്‍ 229 സ്ഥാപനങ്ങള്‍ ക്രമക്കേട് നടത്തിയതായി അടുത്തിടെ അധികൃതര്‍ കണ്ടെത്തിയിരുന്നു. സര്‍ക്കാര്‍ നല്‍കുന്ന പ്രത്യേക ആനുകൂല്യം തട്ടിയെടുക്കാന്‍ ശ്രമിക്കുകയാണ് ഇവര്‍ ചെയ്തത്. സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്ന സ്വദേശികള്‍ക്ക് സ്ഥാപനങ്ങള്‍ നല്‍കുന്ന ശമ്പളത്തിനുപുറമെ, സര്‍ക്കാര്‍ വക ആനുകൂല്യവുമുണ്ട്. ഈ ആനുകൂല്യം കൈപ്പറ്റാന്‍ വ്യാജരേഖകള്‍ ചമച്ചും മറ്റും സ്വകാര്യമേഖലയിലെ ജീവനക്കാരായി എന്റോള്‍ചെയ്യുന്ന സ്വദേശികളുടെ എണ്ണം വര്‍ധിക്കുന്നതായി പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. 

ആറുമാസത്തിനിടെ നടത്തിയ പരിശോധനയിലാണ് 229 കമ്പനികളിലെ ക്രമക്കേട് കണ്ടെത്തിയത്. 18.6 ദശലക്ഷം ദീനാറാണ് 3622 പേര്‍ക്കായി ഈ കാലയളവില്‍ സര്‍ക്കാര്‍ അനുവദിച്ചത്. സ്വകാര്യമേഖലയില്‍ തൊഴിലെടുക്കുന്നതിന് സ്വദേശികള്‍ വിമുഖത കാണിക്കുന്ന സാഹചര്യത്തില്‍ പ്രോത്സാഹനം എന്ന നിലക്കാണ് പ്രത്യേകാനുകൂല്യങ്ങള്‍ നല്‍കുന്നത്.