• 21 Sep 2018
  • 04: 32 PM
Latest News arrow

ആധാറും മൊബൈല്‍ നമ്പറും വീട്ടിലിരുന്നു ബന്ധിപ്പിക്കാം

ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രമേ ബാക്കിയൊള്ളൂ. ഈ മാസം 31ഓടുക്കൂടി സമയപരിധി അവസാനിക്കുകയാണ്. നിങ്ങള്‍ ഇനിയും മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലേ? ഇല്ലെങ്കില്‍ വിഷമിക്കേണ്ട. ഇനി വീട്ടില്‍ ഇരുന്നുത്തന്നെ നിങ്ങള്‍ക്കിത് ചെയ്യാവുന്നതേ ഒള്ളൂ. 14546 എന്ന നമ്പറില്‍ വിളിച്ചാല്‍ മതി. ഒന്നില്‍ക്കൂടുതല്‍ നമ്പര്‍ ഉപയോഗിക്കുന്ന ആളാണ് നിങ്ങളെങ്കില്‍ അതെല്ലാം ഇതുവഴി ആധാറുമായി ബന്ധിപ്പിക്കാന്‍ സാധിക്കും. 

നിങ്ങള്‍ ചെയ്യേണ്ടത്
1) നിങ്ങളുടെ നമ്പറില്‍ നിന്നും 14546 എന്ന നമ്പറിലേക്ക് വിളിക്കുക
2) നിങ്ങള്‍ ഇന്ത്യനാണോ എന്‍ആര്‍ഐ ആണോ എന്ന് ചോദിക്കും. ഇന്ത്യനാണെങ്കില്‍ '1' ഉം എന്‍ആര്‍ഐ ആണെങ്കില്‍ '2' ഉം അമര്‍ത്തുക. 
3) അടുത്ത ഘട്ടത്തില്‍ മൊബൈല്‍ സേവന ധാതാവുമായി നിങ്ങളുടെ ആധാര്‍ കാര്‍ഡ് നമ്പര്‍ പങ്കുവെയ്ക്കാന്‍ സമ്മതമാണോ എന്ന് ചോദിക്കും. സമ്മതമാണെങ്കില്‍ '1' അമര്‍ത്തുക.
4) അടുത്തതായി നിങ്ങളുടെ ആധാര്‍ നമ്പര്‍ ടൈപ്പ് ചെയ്യണം. നിങ്ങള്‍ നല്‍കിയ നമ്പര്‍ കൃത്യമാണോ എന്ന് ചോദിക്കും. ആണെങ്കില്‍ '1' അമര്‍ത്തുക. അല്ലെങ്കില്‍ '2' അമര്‍ത്തി ആധാര്‍ നമ്പര്‍ വീണ്ടും എന്റര്‍ ചെയ്യാവുന്നതാണ്. 
5) നമ്പര്‍ ശരിയാണെങ്കില്‍ ഒടിപി നമ്പറിനായി '1' അമര്‍ത്താന്‍ പറയും.
6) ഇപ്പോള്‍ നിങ്ങളുടെ മൊബൈല്‍ നമ്പറിലേക്ക് ഒടിപി വന്നിട്ടുണ്ടാവും
7)ഈ ആറക്ക ഒടിപി എന്റര്‍ ചെയ്യുക. ഓര്‍ക്കുക ഒടിപിയുടെ കാലാവധി 30 മിനിറ്റ് ആണ്. 
8) ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പര്‍ നിങ്ങള്‍ക്ക് കേള്‍ക്കാവുന്നതാണ്. 
9) ഒന്നില്‍ക്കൂടുതല്‍ മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കാന്‍ ഉണ്ടെങ്കില്‍ '2' അമര്‍ത്തുക. വീണ്ടും ഒടിപി വരുകയും മേല്‍പ്പറഞ്ഞതുപ്പോലുള്ള നടപിടക്രമങ്ങള്‍ പാലിക്കേണ്ടതുമാണ്. 
10) എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയായാല്‍ അത് കാണിച്ച് ഒരു എസ്എംഎസ് വരും.