• 22 Mar 2019
  • 02: 43 AM
Latest News arrow

സീറോ മലബാര്‍ സഭ ഭൂമി ഇടപാട്: എഫ്‌ഐആര്‍ കോടതിയില്‍ സമര്‍പ്പിച്ചു

സീറോ മലബാര്‍ സഭ ഭൂമി ഇടപാടില്‍ പോലീസ് എഫ്‌ഐആര്‍ സമര്‍പ്പിച്ചു. എറണാംകുളം സിജെഎം കോടതിയിലാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. ഭൂമിവില്‍ക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികള്‍ കുറ്റകരമായ ഗൂഢാലോചന നടത്തിയെന്ന് എഫ്‌ഐആറില്‍ പറയുന്നുണ്ട്. 

കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ മൂന്ന് കുറ്റങ്ങളാണ് എഫ്‌ഐആറില്‍ ചുമത്തിയിട്ടുള്ളത്. ഗൂഢാലോചന, വിശ്വാസ വഞ്ചന, ചതി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. 27 കോടി രൂപ വിലവരുന്ന ഭൂമി വെറും 13 കോടി രൂപയ്ക്ക് വിറ്റതെന്ന് എഫ്‌ഐആറില്‍ പറയുന്നുണ്ട്. 

അതിനിടെ ഭൂമി വിവാദം ചര്‍ച്ച ചെയ്യാന്‍ സീറോ മലബാര്‍ സഭയുടെ സമ്പൂര്‍ണ്ണ സിനഡ് യോഗം ചേരും. മുഴുവന്‍ ബിഷപ്പുമാരും കര്‍ദ്ദിനാളും യോഗത്തില്‍ സംബന്ധിക്കും. ഈസ്റ്ററിന് മുമ്പ് സിനഡ് ചേരാനാണ് തീരുമാനം. 

നിയമോപദേശത്തെ തുടര്‍ന്ന് ഇന്നലെയാണ് കര്‍ദ്ദിനാള്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പോലീസ് കേസ് എടുത്തത്.