• 21 Sep 2018
  • 04: 28 PM
Latest News arrow

തേനി കാട്ടു തീ ദുരന്തം; റേഞ്ച് ഓഫീസര്‍ക്ക് സസ്‌പെന്‍ഷന്‍

തേനി കാട്ടുതീ ദുരന്തത്തില്‍ റേഞ്ച് ഓഫീസര്‍ ജയ്‌സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തു. ട്രക്കിംഗ് അനധികൃതമായിരുന്നുവെന്ന് തേനി എസ്പി വി.ഭാസ്‌കരന്‍ പ്രതികരിച്ചു. വനം വകുപ്പ് പാസ് നല്‍കിയത് ടോപ്‌സ്റ്റേഷന്‍ വരെയാണെന്നും അനുമതിയില്ലാത്തയാണ് സംഘം കൊളുകുമല വരെ എത്തിയതെന്നും  എസ്പി പ്രതികരിച്ചു.  

സംഭവത്തിൽ വനം ഉദ്യോഗസ്ഥരുടെ പങ്ക് അന്വേഷിക്കും. കാട്ടുതീ മനുഷ്യസൃഷ്ടിയാണോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കാൻ തേനി ഡിവൈഎസ്പിയെ ചുമതലപ്പെടുത്തി.

ട്രെക്കിങ് സംഘടിപ്പിച്ച ചെന്നൈ ട്രെക്കിങ് ക്ലബ് ഉടമ പീറ്റർ വൻജീത്, ഗൈഡ് രാജേഷ് എന്നിവർക്കെതിരെ അന്വേഷണം ശക്തമാക്കിയതായും എസ്പി അറിയിച്ചു. ചെന്നൈ, തിരുപ്പൂർ, ഈറോഡ് സ്വദേശികളായ 28 സ്ത്രീകളും എട്ടു പുരുഷന്മാരും മൂന്നു കുട്ടികളുമടങ്ങുന്ന സംഘമാണു ഞായറാഴ്ച ഉച്ചകഴിഞ്ഞു ദുരന്തത്തിൽപ്പെട്ടത്. തീപടർന്നു പിടിച്ചതോടെ സംഘം പലവഴിക്കു ചിതറിയോടുകയായിരുന്നു.