• 21 Sep 2018
  • 04: 20 PM
Latest News arrow

സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കില്ല: മുഖ്യമന്ത്രി

 തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തല്‍ സര്‍ക്കാറിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 
കെ.എസ്.ആര്‍.ടി.സിയുടെ പെന്‍ഷന്‍ പ്രായത്തിന്റെ കാര്യത്തില്‍ ചര്‍ച്ച നടക്കുന്നു. എന്നാല്‍ പെന്‍ഷന്‍ പ്രായം ഉയര്‍ത്തുകയെന്നത് നിര്‍ദേശം മാത്രമാണെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
ശമ്പളം, പെന്‍ഷന്‍ എന്നിവ കൃത്യമായി നല്‍കാനുള്ള സ്ഥിതി സര്‍ക്കാരിന് ഇപ്പോള്‍ ഇല്ല. പ്രയാസങ്ങള്‍ അനുഭവപ്പെടുമെങ്കിലും സുശീല്‍ ഖന്ന റിപ്പോര്‍ട്ട് നടപ്പാക്കാന്‍ സഹകരിക്കാമെന്ന് എല്ലാ യൂണിയനുകളും ഉറപ്പ് പറഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ പെന്‍ഷന്‍ പ്രായത്തില്‍ ഇപ്പോള്‍ തീരുമാനമായിട്ടില്ലെന്നും പിന്നീട് എന്ത് വേണമെന്ന് ആലോചിക്കുമെന്നും മുഖ്യമന്ത്രി വിശദമാക്കി.
അതേസമയം കെഎസ്ആര്‍ടിസിയില്‍ മാത്രമല്ല എല്ലാ മേഖലയിലും സര്‍ക്കാര്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാനാണ് തീരുമാനിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.