• 21 Jun 2018
  • 05: 25 PM
Latest News arrow

സുന്ദരിയായി ജയസൂര്യ... 'ഞാന്‍ മേരിക്കുട്ടി' ടീസര്‍ പുറത്തിറങ്ങി

രഞ്ജിത്ത് ശങ്കര്‍- ജയസൂര്യ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ഞാന്‍ മേരിക്കുട്ടിയുടെ ഫസ്റ്റുലുക്ക് ടീസര്‍ പുറത്തിറങ്ങി. ജയസൂര്യയുടെ സ്ത്രീ വേഷമാണ് ടീസറിന്റെ ഹൈലൈറ്റ്. 
കാതുകുത്തിയ താടിക്കാരനായ ജയസൂര്യ ഒരു കണ്ണാടിക്ക് മുന്നില്‍ നില്‍ക്കുമ്പോള്‍ അതില്‍ തെളിയുന്നത് മേരിക്കുട്ടിയെന്ന സുന്ദരിയാണ്. ചിത്രത്തിലെ മേരിക്കുട്ടിയാവാന്‍ കാതുകുത്തുന്ന ജയസൂര്യയുടെ വീഡിയോ നേരത്തെ വൈറലായിരുന്നു.ഡ്രീംസ് ആന്‍ഡ് ബിയോന്‍ഡിന്റെ ബാനറിലാണ് ചിത്രമൊരുങ്ങുന്നത്. മേരിക്കുട്ടി എന്ന കേന്ദ്രകഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ചിത്രം പുരോഗമിക്കുന്നത്.