• 12 Dec 2018
  • 11: 59 AM
Latest News arrow

ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുപോയ ഇന്ത്യന്‍ ടീമിന്റെ യാത്രാവിവരങ്ങള്‍ തേടി പോലീസ്

ദക്ഷിണാഫ്രിക്കയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ ടീമിന്റെ യാത്രാ വിവരങ്ങള്‍ ആരാഞ്ഞ് പോലീസ് ബിസിസിഐക്ക് കത്തയച്ചു. ഇന്ത്യന്‍ പേസ് ബൗളര്‍ മുഹമ്മദ് ഷമിയുടെ യാത്രവിവരങ്ങള്‍ മനസിലാക്കുകയാണ് പോലീസിന്റെ ലക്ഷ്യം. അതേസമയം ഷമിയുടെ മൊബൈല്‍ഫോണ്‍ അന്വേഷണ വിഭാഗം പിടിച്ചെടുത്തിട്ടുണ്ട്.

സൗത്താഫ്രിക്കയില്‍ നിന്നും ഫെബ്രുവരി 16നാണ് ഷമി വീട്ടില്‍ തിരിച്ചെത്തേണ്ടിയിരുന്നത്. എന്നാല്‍ ഒരു ദിവസംക്കൂടി കഴിഞ്ഞാണ് ഷമി തിരിച്ചെത്തിയതെന്ന് ഹസിന്‍ ജഹാന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ഇതില്‍ വ്യക്തത വരുത്താനാണ് പോലീസ് ബിസിസിഐയില്‍ നിന്നും ഷമിയുടെ യാത്രാവിവരങ്ങള്‍ ആവശ്യപ്പെട്ടത്. 

ഷമിയുടെ മൊഴിയെടുക്കാന്‍ മൊറാദാബാദിലേക്ക് പോവുമുമ്പ് മൂന്ന് നിയമ നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനുള്ള ശ്രമത്തിലാണ് പോലീസ്. ഹസിന്‍ ജഹാന്‍ തെളിവായി സമര്‍പ്പിച്ച ഓഡിയോ ക്ലിപ്പുകളുടെ ഫോറന്‍സിക് പരിശോധന, മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ ഹസിന്‍ ജഹാന്റെ മൊഴി ലഭ്യമാക്കുക, പ്രാഥമിക അന്വേഷണം പൂര്‍ത്തിയാക്കുക എന്നിവയാണ് അത്. 

ഷമിയുടേയും ഭാര്യ ഹസിന്‍ ജഹാന്റേയും കുടുംബങ്ങള്‍ തമ്മില്‍ ഒത്തു തീര്‍പ്പിന് ശ്രമിക്കുന്നുണ്ട്. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് കോടതി ആവശ്യപ്പെട്ടാല്‍ പരാമാവധി വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.