• 11 Dec 2018
  • 06: 52 AM
Latest News arrow

കോമഡി ചിത്രവുമായി വീണ്ടും ബിജുമേനോന്‍ .. ജിഎഫ് ഫയല്‍ പോസ്റ്റര്‍ പുറത്ത് വിട്ട് താരം

മലയാള സിനിമ ചരിത്രത്തില്‍ ആദ്യമായി  ജിഐഎഫ് മോഡല്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ബിജുമേനോന്‍- പ്രമോദ് മോഹന്‍ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന ഒരായിരം കിനാക്കള്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് ജിഐഎഫ് രീതിയില്‍ പുറത്തിറക്കിയിട്ടുള്ളത്. 

ഫേസ്ബുക്ക് വഴി ബിജു മേനോന്‍ തന്നെയാണ് പോസ്റ്റര്‍ റിലീസ് ചെയ്തത്. നര്‍മത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന ചിത്രത്തില്‍ വലിയ താര നിര തന്നെ അണി നിരക്കുന്നുണ്ട്. രഞ്ജിപണിക്കര്‍ എന്റര്‍ടെയ്‌ന്മെന്റ്‌സിന്റെ ബാനറില്‍ ബ്രിജീഷ് മുഹമ്മദ,് ജോസ്‌മോന്‍ സൈമണ്‍, രഞ്ജിപണിക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

മുദ്ദുഗൗ ഫെയിം ശാരു പി.വര്‍ഗീസ് ആണ് നായികയായി എത്തുന്നത്.ബിജുവിന്റെ മകളായി ബേബി പാര്‍ത്ഥവി വേഷമിടുന്നു. റോഷന്‍, സായ്കുമാര്‍, കലാഭവന്‍ ഷാജോണ്‍, നിര്‍മ്മല്‍ പാലാഴി, ഷാരു വര്‍ഗ്ഗീസ് തുടങ്ങിയവരാണ് മറ്റ് താരനിരക്കാര്‍.