• 21 Sep 2018
  • 04: 32 PM
Latest News arrow

പുതിയ സ്മാര്‍ട് ഫോണുമായി ഷവോമി

ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ ഷവോമി ഇന്ത്യന്‍ വിപണിയില്‍ പുതിയ സ്മാര്‍ട്‌ഫോണ്‍ അവതരിപ്പിക്കുന്നു. മാര്‍ച്ച് 14ന് പുതിയ ഫോണ്‍ അവതരിപ്പിക്കുമെന്ന് കമ്പനി ട്വിറ്ററിലൂടെ അറിയിച്ചു. ഏത് ഫോണാണ് അവതരിപ്പിക്കുന്നതെന്ന് വെളിപ്പെടുത്താതിരുന്ന കമ്പനി അത് ഏതാണെന്ന് ഊഹിക്കാന്‍ ആവശ്യപ്പെട്ടു. 

കഴിഞ്ഞ വര്‍ഷം ചൈനയില്‍ റഡ്മി 5 പ്ലസ് അവതരിപ്പിച്ചപ്പോള്‍ റെഡ്മി 5 കൂടി കമ്പനി അവതരിപ്പിച്ചിരുന്നു. റെഡ്മി 5 ആയിരിക്കും ഇന്ത്യയില്‍ അടുത്തതായി അവതരിപ്പിക്കാന്‍ പോവുന്നത് എന്നാണ് സൂചന. 

റെഡ്മി നോട്ട് 5 ഇന്ത്യന്‍ വിപണിയിലുള്ള സ്മാര്‍ട്ട്‌ഫോണാണ്. 9999 രൂപയാണ് വില. 

2ജിബി/ജിബി, 3ജിബി/32 ജിബി, 4ജിബി/32 ജിബി എന്നിങ്ങനെ മൂന്ന് തരം റെഡ്മി 5 ആണ് ചൈനയില്‍ ലഭ്യമായിട്ടുള്ളത്. ബ്ലാക്ക്, ഗോള്‍ഡ്, റോസ് ഗോള്‍ഡ്, ലൈറ്റ് ബ്ലൂ എന്നീ നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാണ്. ഇന്ത്യയില്‍ എത്തുമ്പോള്‍ എന്തെങ്കിലും മാറ്റങ്ങളോടെയായിരിക്കുമോ എത്തുക എന്ന് വ്യക്തമല്ല.