• 21 Sep 2018
  • 04: 14 PM
Latest News arrow

'സഖാവ് അലക്‌സ് പൊളിക്കും'; പരോളിന്റെ ടീസറിന് ആരാധകരുടെ വന്‍വരവേല്‍പ്പ്

മമ്മുട്ടിയുടെ പുതിയ ചിത്രമായ പരോളിന്റെ ടീസറിന് വന്‍ വരവേല്‍പ്പ്. രണ്ടു ദിവസത്തിനുള്ളില്‍ത്തന്നെ രണ്ടേക്കാല്‍ ലക്ഷം പേര്‍ യൂട്യൂബില്‍ ടീസര്‍ കണ്ടു കഴിഞ്ഞു. മമ്മുട്ടിയുടെ സഖാവ് അലക്‌സ് എന്ന കഥാപാത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. 

ഒരു സാധാരണക്കാരനായ കമ്മ്യൂണിസ്റ്റുക്കാരനായാണ് മമ്മുട്ടി ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്- സഖാവ് അലക്‌സ്. വലിയൊരു കമ്മ്യൂണിസ്റ്റുക്കാരന്റെ മകന്‍. അച്ഛനെപ്പോലെ കമ്മ്യൂണിസം സിരകളില്‍ ഓടുന്ന സഖാവായാണ് മമ്മൂട്ടി പ്രേക്ഷകരുടെ മുന്നിലേക്ക് വരുന്നത്. 

പരോളിന്റെ ടീസര്‍ പുറത്തിറങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ ആഘോഷമാക്കിയിരിക്കുകയാണ് ആരാധാകര്‍. വലിയ അഭിനയ സാധ്യതയുള്ള റോള്‍ ആയിട്ടാണ് സഖാവ് അലക്‌സിനെ ആരാധകര്‍ കാണുന്നത്. 

ദുല്‍ഖര്‍ സല്‍മാനും സഖാവ് അലക്‌സിനായുള്ള കാത്തിരിപ്പിലാണ്. കാത്തിരിപ്പിലുള്ള തന്റെ അക്ഷമ അദ്ദേഹം പ്രകടിപ്പിച്ചു കഴിഞ്ഞു. 'എന്തൊരു ടീസറാണിത്, കാത്തിരിക്കാന്‍ വയ്യ' ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

പരോള്‍ കണ്ടിറങ്ങിയാല്‍ മമ്മൂട്ടിയോടുള്ള ഇഷ്ടം കൂടുമെന്നാണ് സംവിധായകന്‍ ശരത് സന്ധിതിന്റെ അഭിപ്രായം. ഒരു ഫാമിലി എന്റര്‍ടെയ്‌നര്‍ ആയിരിക്കും പരോള്‍ എന്ന് അദ്ദേഹം ഉറപ്പു നല്‍കുന്നു. മാര്‍ച്ച് 30നാണ് പരോള്‍ തിയേറ്ററുകളില്‍ എത്തുന്നത്. 

പരോളിന്റെ ടീസര്‍ ഇവിടെ കാണാം

"https://www.youtube.com/embed/60kMt81kxJI"