• 11 Dec 2018
  • 06: 57 AM
Latest News arrow

അതിര്‍ത്തി ലംഘനം: യുഎഇക്കും ബഹ്‌റൈനുമെതിരെ യുഎന്നിന് ഖത്തറിന്റെ പരാതി

യുഎഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളുടെ യുദ്ധവിമാനങ്ങള്‍ തങ്ങളുടെ വ്യോമയാന മേഖലയിലേക്ക് കടന്നതായി ഖത്തര്‍ വീണ്ടും യുഎന്‍ സുരക്ഷാ കൗണ്‍സിലിന് പരാതി നല്‍കി. നാല് മാസത്തിനുള്ളില്‍ മൂന്നാമത്തെ നിയമ ലംഘനമാണിതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 

ഫെബ്രുവരി 28ന് ഖത്തറിന്റെ പ്രത്യേക സാമ്പത്തിക മേഖലയുടെ മുകളിലൂടെ ബഹ്‌റൈന്‍ സൈനിക വിമാനം പറന്നതായി ഖത്തര്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഈ സൈനിക വിമാനത്തെ ഖത്തര്‍ ഫൈറ്റര്‍ ജെറ്റ് തടഞ്ഞതായും പരാതിയില്‍ സൂചിപ്പിക്കുന്നുണ്ട്.  
കഴിഞ്ഞ ജനുവരി 14ന് യുഎഇ സൈനിക വിമാനം ദോഹയുടെ അനുമതി ഇല്ലാതെ ഖത്തറില്‍ കടന്നു. ഫെബ്രുവരി 25ന് മറ്റൊരു യുഎഇ സൈനിക വിമാനംക്കൂടി ഖത്തര്‍ അതിര്‍ത്തിയിലെത്തി. 

ഇത്തരം നിമയ ലംഘനങ്ങള്‍ തടയുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് യുഎന്‍ സുരക്ഷാ കൗണ്‍സിലിനയച്ച കത്തില്‍ ഖത്തര്‍ അഭ്യര്‍ത്ഥിച്ചു. പ്രതികരിക്കാനും പ്രതിരോധിക്കാനുമുള്ള അവകാശം ഖത്തറിനുണ്ടെന്നും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്. 
ജനുവരിയിലും ഖത്തര്‍ സമാനമായ കത്ത് സുരക്ഷാ കൗണ്‍സിലിന് അയച്ചിരുന്നു. യുഎഇ സൈനിക വിമാനങ്ങള്‍ ഖത്തര്‍ വ്യോമയാന മേഖലയിലേക്ക് കടന്നുക്കയറി പ്രകോപനം സൃഷ്ടിക്കുകയാണെന്നായിരുന്നു കത്തില്‍ സൂചിപ്പിച്ചിരുന്നത്. 

തീവ്രവാദ സംഘടനകളെ സഹായിക്കുന്നുവെന്നാരോപിച്ച് സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ 2017 ജൂണിലാണ് ഖത്തറിനെതിരെ ഉപരോധം പ്രഖ്യാപിക്കുന്നത്.