• 12 Dec 2018
  • 12: 10 PM
Latest News arrow

വെറോ വേറെ ലെവലാണ്... ഫെയ്‌സ്ബുക്കിനും എതിരാളി വരുന്നു..

മൂന്ന് വര്‍ഷം മുമ്പ് പുറത്തിറങ്ങിയ വെറോ ഇപ്പോള്‍ ഫെയ്‌സ്ബുക്കിനും വാട്‌സാപ്പിനും വെല്ലുവിളിയുയര്‍ത്തിയിരിക്കുകയാണ്. ആദ്യമെത്തുന്ന പത്ത് ലക്ഷം പേര്‍ക്ക് വെറോ ഫ്രീ ആയി ഉപയോഗിക്കാമെന്ന കമ്പനിയുടെ വാഗ്ദാനം കാരണമാണ് വെറോയ്ക്ക് ഡിമാന്റ് കൂടാന്‍ കാരണം.

വെറോ പുറത്തിറങ്ങിയ സമയത്ത് ആപ്പ് സുഗമമായി പ്രവര്‍ത്തിക്കാറില്ലായിരുന്നു. ഡൗണ്‍ലോഡ് ചെയ്ത പലര്‍ക്കും ആപ് ഉപയോഗിക്കാനേ സാധിച്ചിരുന്നില്ല. എന്നാല്‍ കമ്പനിയുടെ പുതിയ പരസ്യം വന്നതിലൂടെ ആളുകള്‍ ഇടിച്ചു കയറുകയാണ്. 

പലര്‍ക്കും സൈന്‍അപ് ചെയ്യാന്‍ പോലും സാധിക്കാതെയായി. പലര്‍ക്കും ഒരു പോസ്റ്റ് പോലും നടത്താന്‍ കഴിയുന്നില്ലെന്നും വാര്‍ത്തകള്‍ വന്നതോടെ സംഗതി സത്യമാണെന്നും തങ്ങളുടെ ആപ്പിനും സെര്‍വറുകള്‍ക്കും ഇത്രയധികം ആളുകളെ താങ്ങാന്‍ സാധിക്കുന്നില്ലെന്നും എത്രയും പെട്ടെന്ന് വേണ്ടതു ചെയ്യുമെന്നുമായിരുന്നു അധികൃതരുടെ  പ്രതികരണം.