• 21 Jun 2018
  • 05: 25 PM
Latest News arrow

ഏഴ് ദിവസം...56 ലോക സിനിമകള്‍...വെള്ളിത്തിരയിലെ വെളിച്ചം കോഴിക്കോട്

മാര്‍ച്ച് ഒന്‍പത് മുതല്‍ പതിനഞ്ച് വരെ ഒരാഴ്ച്ചക്കാലം സിനിമകളുടെ വസന്തമാണിനി കോഴിക്കോട്ട്. സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ പ്രാദേശിക രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ നിരവധി ശ്രദ്ധേയമായ ചിത്രങ്ങളാണെത്തുന്നത്. കൈരളിയിലും ശ്രീയിലുമായാണ് പ്രദര്‍ശനം. ഹംഗേറിയന്‍ സിനിമയായ ഓണ്‍ ബോഡി ആന്‍ഡ് സോള്‍ ആണ് ആദ്യ പ്രദര്‍ശന ചിത്രം. 

ഏഴ് ദിവസങ്ങളിലായി 56 ചിത്രങ്ങള്‍ പ്രദര്‍ശനത്തിനെത്തും. സമകാലിക ലോക സിനിമാ വിഭാഗത്തില്‍ 22 സിനിമകളുണ്ട്. ഈ കഴിഞ്ഞ ഐഎഫ്ഫ്‌കെ യില്‍ സുവര്‍ണ്ണ ചകോരം നേടിയ വജീബ്, മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്‌കാരം നേടിയ ഐ സ്റ്റില്‍ ഹൈഡ് ടു സ്‌മെക്ക്, പ്രത്യേക ജൂറി പരാമര്‍ശം നേടിയ കാന്‍ഡലേറിയ തുടങ്ങീ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന്റെ മുഖ്യ ആകര്‍ഷണമാണ്. മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ആറ് സിനിമകളും ഇന്ത്യന്‍ സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ ഒന്‍പത് സിനിമകളും ഉണ്ട്. മീറ്റ് ദ ഡയരക്ടര്‍ഒ, ഓപ്പണ്‍ ഫോറം എന്നിവയും മേളയോടനുബന്ധിച്ച് ഇതോടനുബന്ധിച്ച് ഉണ്ടാകും.