• 21 Sep 2018
  • 04: 22 PM
Latest News arrow

ത്രിരാഷ്ട്ര പരമ്പര; ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് ജയം

കൊളംബോ: ശ്രീലങ്കയില്‍ നടക്കുന്ന ത്രിരാഷ്ട്ര ട്വിന്റി-20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ഇന്ത്യക്ക് ആദ്യജയം. ആറു വിക്കറ്റിനാണ് ഇന്ത്യ ബംഗ്ലാദേശിനെ തോല്‍പ്പിച്ചത്. 
ഓപ്പണര്‍ ശിഖര്‍ ധവാനാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്. 43 പന്തില്‍ നിന്ന് രണ്ടു സിക്‌സറുകളുടെയും അഞ്ച് ഫോറുകളുടെയും അകമ്പടിയില്‍ ധവാന്‍ 55 റണ്‍സെടുത്തു. 
മധ്യനിരയില്‍ 28 റണ്‍സെടുത്ത സുരേഷ് റെയ്‌നയുടെയും 27 റണ്‍സ് എടുത്ത് പുറത്താകാതെ നിന്ന മനീഷ് പാണ്ഡ്യയുടെയും ബാറ്റിങ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി.