• 12 Dec 2018
  • 11: 57 AM
Latest News arrow

വോയ്‌സ് ക്ലിപ്പുകളും സ്റ്റാറ്റസാക്കാം... പുത്തന്‍ പരീക്ഷണങ്ങളുമായി ഫേസ്ബുക്ക്

സാന്‍ഫ്രാന്‍സിസ്‌കോ: വോയിസ് ക്ലിപ്പുകളും ഇനി സ്റ്റാറ്റസാക്കാം. ആഡ് വോയിസ് ക്ലിപ്പ് എന്ന് പേരിട്ടിരിക്കുന്ന പുതിയ ഫീച്ചറൊരുക്കാനൊരുങ്ങുകയാണ് ഫേസ്ബുക്ക്. വീഡിയോ സ്റ്റാറ്റസിനേക്കാളും മികച്ചു നില്‍ക്കുന്നതായിരിക്കും ഓഡിയോ സ്റ്റാറ്റസ് സേവനം എന്നാണ് ഫെയ്‌സ്ബുക്ക് വിലയിരുത്തുന്നത്. ശബ്ദ സന്ദേശങ്ങള്‍ മറ്റ് സന്ദേശളേക്കാളും കൂടുതല്‍ ദൃഢമായിരിക്കും. കൂടാതെ ഭാഷാ വിനിമയത്തിലുണ്ടാകുന്ന പ്രശ്‌നങ്ങളും ഇതിലൂടെ പരിഹരിക്കാന്‍ സാധിക്കും എന്നും ഫേസ്ബുക്ക് വിലയിരുക്കുന്നു. 

അന്താരാഷ്ട്ര തലത്തില്‍ ഫെയ്‌സ്ബുക്ക് ഈ സേവനം ലഭ്യമാക്കുമോ എന്ന കാര്യം വ്യക്തമല്ല. പുതിയ പരിഷ്‌കാരം നടപ്പിലാക്കിയാല്‍ സ്റ്റാറ്റസ് അപ്‌ഡേറ്റ് കംപോസര്‍ മെനുവിന് സമീപമായിക്കും ആഡ് വോയിസ് ക്ലിപ്പും ഉണ്ടാവുക.