• 21 Sep 2018
  • 04: 36 PM
Latest News arrow

ടിപി കേസ് പ്രതികളെ ഒഴിവാക്കി; ജയില്‍ മോചനത്തിന് പുതിയ ലിസ്റ്റ്

ശിക്ഷാ ഇളവ് നല്‍കി വിട്ടയക്കേണ്ട തടവുകാരുടെ ലിസ്റ്റില്‍ നിന്ന് ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ പുറത്ത്. ടിപി കേസ് പ്രതികളെ ഒഴിവാക്കിയുള്ള ലിസ്റ്റ് സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ചു. 

സര്‍ക്കാര്‍ തയ്യാറാക്കിയ പുതിയ ലിസ്റ്റില്‍ 739 പേരാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ഗവര്‍ണ്ണര്‍ ഈ ലിസ്റ്റ് അംഗീകരിച്ചാന്‍ ഇവരുടെ മോചനത്തിന് വഴി തെളിയും. 
നേരത്തെ ശിക്ഷാ ഇളവ് നല്‍കി ജയിലില്‍ നിന്നും വിട്ടയക്കാനുള്ള 1850പേരുടെ ലിസ്റ്റ് സര്‍ക്കാര്‍ ഗവര്‍ണ്ണര്‍ക്ക് സമര്‍പ്പിച്ചിരുന്നു. ഇതില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികളും ചന്ദ്രബോസ് വധക്കേസ് പ്രതി മുഹമ്മദ് നിസാമും ഉള്‍പ്പെട്ടിരുന്നു. ഇത് ഏറെ വിവാദങ്ങള്‍ക്ക് കാരണമായി. 

പിന്നീട് ഈ പട്ടിക ഗവര്‍ണര്‍ പി സദാശിവം മടക്കി അയക്കുകയും ചെയ്തു. സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ക്ക് വിരുദ്ധമായാണ് പട്ടിക തയ്യാറാക്കിയതെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ പട്ടിക തിരിച്ചയച്ചത്. 

ഇതേ തുടര്‍ന്നാണ് 739 പേരുടെ പുതിയ പട്ടിക സര്‍ക്കാര്‍ തയ്യാറാക്കിയത്. കൂടുതല്‍ ശ്രദ്ധയോടെ വിവാദങ്ങളുണ്ടാവാത്ത തരത്തിലാണ് ഇത്തവണ ലിസ്റ്റ് തയ്യാറാക്കിയിട്ടുള്ളത്