• 22 Mar 2019
  • 02: 48 AM
Latest News arrow

വാനോളം ഉയരട്ടെ..; എട്ടു വനിതാ വിമാനങ്ങളുമായി എയര്‍ ഇന്ത്യ

അന്താരാഷ്ട്ര വനിതാദിനത്തിനോടനുബന്ധിച്ച് എട്ടു എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ വനിതകള്‍ നിയന്ത്രിക്കും. 
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, ചെന്നൈ, മാംഗ്ലൂര്‍, മുംബൈ, ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് പൂര്‍ണമായും വനിതാ ക്രൂവുമായി ഫ്‌ലൈറ്റുകള്‍ സര്‍വീസ് നടത്തുക. കോഴിക്കോട്ട് നിന്ന് രണ്ടു വിമാനങ്ങളാണ് വനിതകളുടെ പൂര്‍ണ നിയന്ത്രണത്തില്‍ പുറപ്പെടുന്നത്.
വനിതാ ദിനത്തില്‍ യാത്ര ചെയ്യുന്ന എല്ലാ വനിതാ യാത്രക്കാര്‍ക്കും എയര്‍ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാര്‍ മധുരവും പൂക്കളും വിതരണം ചെയ്യും. ഇതിനൊപ്പം വിമാനക്കമ്ബനിയിലെ നാല്‍പതു ശതമാനത്തോളം വരുന്ന വനിതാ ജീവനക്കാരെ ആദരിക്കാന്‍ പ്രത്യേക പരിപാടികള്‍ ആസൂത്രണം ചെയ്തതായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് കേന്ദ്രങ്ങള്‍ അറിയിച്ചു.