• 21 Jun 2018
  • 05: 29 PM
Latest News arrow

അവള്‍ ഇനി സധൈര്യം മുന്നേറട്ടെ..

അന്താരാഷ്ട്ര വനിതാ ദിനത്തിന്റെ ഭാഗമായി വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാര്‍ച്ച് എട്ടുമുതല്‍ 14 വരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യ നീതി മന്ത്രി കെ.കെ. ശൈലജ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. സധൈര്യം മുന്നോട്ട് എന്നതാണ് ദിനാചരണത്തിന്റെ സന്ദേശം. 
കേരള സാമൂഹ്യ സുരക്ഷാ മിഷന്‍, സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്, വനിതാ വികസന കോര്‍പറേഷന്‍, വനിതാ കമ്മീഷന്‍, ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റ്, എന്‍.എച്ച്.എം, കുടുംബശ്രീ തുടങ്ങിയ വകുപ്പുകളും ചേര്‍ന്നാണ്  ഈ വര്‍ഷത്തെ വനിതാ ദിനാചരണം സംഘടിപ്പിക്കുന്നത്. ഇതോടൊപ്പം ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ജെന്‍ഡര്‍ സാക്ഷരതാ യജ്ഞത്തിനും തുടക്കം കുറിക്കും. 
മാര്‍ച്ച് എട്ടിന് വൈകുന്നേരം മൂന്നിന് തിരുവനന്തപുരം വി.ജെ.ടി ഹാളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വനിതാ ദിനാചരണം ഉദ്ഘാടനം ചെയ്യും. ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ ശൈലജ ടീച്ചര്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച 11 വനിതകള്‍ക്കുളള 2017 ലെ വനിതാ രത്‌ന പുരസ്‌കാരവും ഇതോടൊപ്പം വിതരണം ചെയ്യും. മൂന്ന് ലക്ഷം രൂപയും ശില്‍പവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.