• 12 Dec 2018
  • 12: 10 PM
Latest News arrow

ഇവള്‍ പെണ്‍ അഴകിന്റെ കരുത്ത്....

കേരളത്തിന്റെ പെണ്‍കരുത്തായി മാറിയിരിക്കുകയാണ് കോഴിക്കോട്ടുകാരി മജിസിയ ഭാനു. ഇത്തവണത്തെ പവര്‍ ലിഫ്റ്റില്‍ കേരളത്തിന്റെ സ്‌ട്രോങ് വുമണായി തെരഞ്ഞെടുക്കപ്പെട്ടത് ഈ തട്ടമിട്ട മൊഞ്ചത്തിയാണ്.  കോഴിക്കോട് ഓര്‍ക്കാട്ടേരിയിലെ അബ്ദുള്‍ മജീദ്- റസിയ ദമ്പതികളുടെ മകളാണ് മജിസിയ. 

മൂന്നുതവണ കേരള സ്‌റ്റേറ്റ് പവര്‍ലിഫിംങ്  സ്ട്രാങ് വുമണായി മജിസിയയെ തിരഞ്ഞെടുത്തിരുന്നു. 2017 ലെ ഏഷ്യന്‍ പവര്‍ലിഫ്റ്റിംങ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളിമെഡലും ദേശീയ സംസ്ഥാനതല മത്സരങ്ങളില്‍ ഒട്ടേറെ മെഡലുകളും ഈ കോഴിക്കോട്ടുകാരി സ്വന്തമാക്കിയിട്ടുണ്ട്. 
വടകരയിലെ ഹാംസ്ട്രിങ് ഫിറ്റ്‌നസ് സെന്ററില്‍ ഷമ്മാസ് അബ്ദുല്‍ ലത്തീഫിന്റെ കീഴിലാണ് ബോഡി ബില്‍ഡിങ് പരീശലനം. കോച്ച് ജയദാസിന് കീഴിലാണ് പവര്‍ലിഫ്റ്റിംഗ് പരിശീലനവും. 
ഒട്ടേറെ മത്സരങ്ങളില്‍ കോളേജിനെ പ്രതിനിധീകരിക്കുന്നുണ്ട് ബിഡിഎസ് അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായ മജിസിയ. പവര്‍ലിഫ്റ്റിംങ് ചാമ്പ്യന്‍ഷിപ്പില്‍ ലോകകിരീടമാണ്  മജിസിയയുടെ സ്വപ്നം. അതിന് പിന്തുണ നല്‍കി മാതാപിതാക്കളും നാട്ടുകാരും കൂടെയുണ്ട്.