• 23 Sep 2023
  • 02: 07 AM
Latest News arrow

പത്മഭൂഷണ്‍: സൈന നെഹ്‌വാളിനെ ശുപാര്‍ശ ചെയ്തു

ന്യൂഡല്‍ഹി: പത്മഭൂഷണ്‍ പുരസ്‌കാരത്തിന് ബാഡ്മിന്റണ്‍ താരം സൈന നെഹ് വാളിനെ ശുപാര്‍ശ ചെയ്തതായി കായികമന്ത്രാലയം അറിയിച്ചു. അവാര്‍ഡിന് നോമിനേറ്റ് ചെയ്യാത്തതിനെതിരെ ആരോപണവുമായി സൈന കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തിങ്കളാഴ്ച നടത്തിയ പത്രസമ്മേളനത്തിലാണ് സൈനയുടേത് പ്രത്യേക കേസായി പരിഗണിച്ച് അവാര്‍ഡിന് ശുപാര്‍ശ ചെയ്യുമെന്നറിയിച്ചത്. കഴിഞ്ഞ വര്‍ഷം ഇന്ത്യന്‍ ബാഡ്മിന്റണ്‍ അസോസിയേഷന്‍ കൃത്യസമയത്ത്  അവാര്‍ഡിന് അപേക്ഷ നല്‍കാത്തതാണ് ഇതിന് കാരണമെന്ന്  കായികമന്ത്രി  മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍ ബാഡ്മിന്റ്ണ്‍ അസോസിയേഷന്‍ ഇത് നിഷേധിച്ചിട്ടുണ്ട്.

സൈന കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിലാണ് അപേക്ഷിക്കാനുള്ള അവസാന തിയതിക്ക് ശേഷവും പത്മഭൂഷണ്‍ പുരസ്‌കാരത്തതിന് നിര്‍ദ്ദേശിക്കുന്നതെന്നും പത്രക്കുറിപ്പില്‍ പറയുന്നുണ്ട്. തന്നെ അവാര്‍ഡിന് പരിഗണിച്ചതിന് കായിക മന്ത്രി സൊനോവലിന് നന്ദി പറഞ്ഞ് സൈനയും മാധ്യമങ്ങള്‍ക്ക് മുമ്പിലെത്തിയിട്ടുണ്ട്.